കലാപത്തിനു പിന്നാലെ സമ്പാജി നഗറിൽ ഭരണ, പ്രതിപക്ഷ റാലികൾ

മുംബൈ: കലാപത്തീ അണയും മുമ്പെ മഹാരാഷ്ട്രയിലെ സമ്പാജി നഗറിൽ (ഔറംഗാബാദ്) ഭരണപക്ഷ, പ്രതിപക്ഷ പാർട്ടികളുടെ റാലികൾ. ശിവസേന (യു.ബി.ടി), എൻ.സി.പി, കോൺഗ്രസ് സഖ്യ എം.വി.എയുടെ റാലി ഞായറാഴ്ച വൈകീട്ട് മറാത്ത്വാഡ സംസ്കൃതിക് മണ്ഡൽ മൈതാനത്ത് നടക്കും.

ഉദ്ധവ് താക്കറെ, പ്രതിപക്ഷ നേതാവ് എൻ.സി.പിയിലെ അജിത് പവാർ, കോൺഗ്രസ് മഹാരാഷ്ട്ര അധ്യക്ഷൻ നാന പടോലെ എന്നിവർ റാലിയിൽ പങ്കെടുക്കും. വർഗീയ ലഹളക്ക് ശ്രമം നടക്കാനിടയുള്ളതിനാൽ സംയമനം പാലിക്കണമെന്ന് ഉദ്ധവ് പക്ഷ എം.എൽ.സി അമ്പാദാസ് ദാൻവെ പാർട്ടി അണികൾക്ക് നിർദേശം നൽകി.

അതേസമയം, എം.വി.എ റാലിയുടെ വേദിയിൽനിന്ന് കിലോമീറ്റർ അകലെയുള്ള സവർക്കർ ചൗക്കിൽനിന്നാണ് ബി.ജെ.പിയുടെ സവർക്കർ ഗൗരവ് യാത്ര ആരംഭിക്കുന്നത്. രാഹുൽ ഗാന്ധിയും കോൺഗ്രസും നിരന്തരം സവർക്കർക്കെതിരെ പ്രസ്താവന നടത്തുന്നതിനെതിരെയാണ് സവർക്കർ ഗൗരവ് യാത്ര.

കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സമ്പാജി നഗറിലെ കിരാഡ്പുരയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. പൊലീസിന്റെതടക്കം 14 വാഹനങ്ങൾക്ക് തീയിട്ടിരുന്നു. 14 പേർ കലാപത്തിൽ അറസ്റ്റിലായിട്ടുണ്ട്.

Tags:    
News Summary - After the riots, government and opposition rallies in Sambhaji Nagar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.