പട്ടാളക്കാരുടെ ഭക്ഷണ വിഹിതം വിലയിരുത്തുമെന്ന്​ ബി.എസ്.​എഫ്​

ന്യൂഡൽഹി: അതിർത്തിയിലെ പട്ടാളക്കാാരുടെ ദുരിത ജീവിതം​ വെളിപ്പെടുത്തുന്ന വിഡിയോ പുറത്തുവന്നതിന്​ പിന്നാലെ സൈനികരുടെ ഭക്ഷണ വിഹിതം വിലയിരുത്തുമെന്ന്​ അതിർത്തി രക്ഷാസേന​ അറിയിച്ചു.

ഉയർന്ന ഉദ്യോഗസ്​ഥർക്ക്​ ലഭിക്കുന്ന ഭക്ഷണ സാധനങ്ങളുടെ കൃത്യമായ കണക്കെടുക്കുമെന്നാണ്​ അധികൃതർ വ്യക്​തമാക്കിയിരിക്കുന്നത്​​. സൈനി​ക​​​െൻറ വിഡിയോ സംബന്ധിച്ച അന്വേഷണത്തി​​െൻറ ​പ്രാഥമിക റി​പ്പോർട്ട്​ കഴിഞ്ഞ ദിവസം ഉദ്യോഗസ്​ഥർ കേന്ദ്ര ആഭ്യന്തര മ​ന്ത്രി രാജ്​നാഥ്​ സിങ്ങിന്​ സമർപ്പിച്ചിരുന്നു.  

നേരത്തെ നാലു മിനിറ്റ്​ ദൈർഘ്യമുള്ള വിഡിയോയിലൂടെയാണ്​ അതിർത്തിയിൽ കാവൽ നിൽക്കുന്ന തങ്ങൾക്ക്​ മൂന്ന്​ നേരത്തെ ഭക്ഷണംപോലും ലഭിക്കുന്നില്ലെന്നും​ രാത്രിയില്‍ ഒഴിഞ്ഞ വയറോടെയാണ് ഉറങ്ങാന്‍ പോകുന്നതെന്നും  സൈനിക​ൻ വെളിപ്പെടുത്തിയത്​. ഇത്​ ദേശീയ തലത്തിൽ വലിയ ചർച്ചക്ക്​ വഴിവെച്ചതോടെ കേന്ദ്രമന്ത്രി ​അന്വേഷണത്തിന്​ ഉത്തരവിടുകയായിരുന്നു.-*+

Tags:    
News Summary - After video goes viral, BSF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.