ദിസ്പുർ (അസം): പശ്ചിമ ബംഗാളിനും മഹാരാഷ്ട്രക്കും ശേഷം അസമിലും ട്രാൻസ്െജൻഡർ ന്യായാധിപ. കംറുപ് (മെട്രോ) ജില്ല ലീഗൽ സർവിസ് അതോറിറ്റിയാണ് ലോക് അദാലത്തിൽ മധ്യസ്ഥത വഹിക്കാനുള്ള ന്യായാധിപ പാനലിൽ 26കാരിയായ സ്വാതി ബിഥൻ ബറുവയെ നിയമിച്ചത്. കമ്പനികളുടെ സാമ്പത്തികപരമായ കേസുകളാണ് അതോറിറ്റി പരിഗണിക്കുക.
കുടുംബത്തിെൻറ എതിർപ്പുകൾ അവഗണിച്ച് 2012ലാണ് ബറുവ ലിംഗമാറ്റ ശസ്ത്രക്രിയക്ക് അനുമതി തേടി ബോംബെ ഹൈകോടതിയെ സമീപിക്കുന്നത്. കേസിൽ വിജയിക്കുകയും കഴിഞ്ഞവർഷത്തോടെ നടപടിക്രമങ്ങൾ പൂർത്തീകരിക്കുകയും ചെയ്തു. ട്രാൻസ്െജൻഡേഴ്സ് അസ്പൃശ്യരല്ലെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ തെൻറ നിയമനം സഹായകമാകുമെന്ന് ബറുവ പറഞ്ഞു. ട്രാൻസ്ജെൻഡറുകളുടെ അവകാശ പോരാട്ടത്തിൽ സജീവ പങ്കാളിയാണ് ബറുവ.കഴിഞ്ഞ വർഷം പശ്ചിമബംഗാളിലെ ജോയിത മൊണ്ടൽ രാജ്യത്തെ ആദ്യ ട്രാൻസ്െജൻഡർ ജഡ്ജിയായിരുന്നു. തുടർന്ന് മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ട്രാൻസ്െജൻഡറായ വിദ്യ കാംബ്ലെ ലോക് അദാലത്തിലെ ന്യായാധിപ പാനലിൽ അംഗമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.