ട്രക്ക് കാറിന് പിന്നിലിടിച്ച് അമേരിക്കയിൽ നാല് ഇന്ത്യക്കാർ വെന്തുമരിച്ചു

ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ ഹൈവേയിൽ കാറിനു പിന്നിൽ ട്രക്കിടിച്ച് നാല് ഇന്ത്യക്കാർ വെന്തുമരിച്ചു. ടാക്സി ഷെയർ സംവിധാനമായ കാർപൂളിംഗ് ആപ്പ് വഴി യാത്ര ചെയ്തവരാണ് അപകടത്തിൽപെട്ടത്. ആര്യൻ രഘുനാഥ് ഒരമ്പട്ടി, ഫാറൂഖ് ശൈഖ്, ലോകേഷ് പാലച്ചാർള, ദർശിനി വാസുദേവൻ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കാറിന് തീപിടിച്ച് യാത്രക്കാരെല്ലാം കാറിനുള്ളിൽ കുടുങ്ങി വെന്തുമരിക്കുകയായിരുന്നു. ഡാളസിലെ ബന്ധുവിനെ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു ആര്യന്‍ രഘുനാഥും സുഹൃത്ത് ഫാറൂഖ് ശൈഖും. ഹൈദരാബാദ് സ്വദേശികളാണ് ഇരുവരും.


അപകടത്തിൽ മരിച്ച ദര്‍ശിനി വാസുദേവന്‍, ആര്യന്‍ രഘുനാഥ് എന്നിവർ

ഭാര്യയെ കാണാന്‍ ബെന്റണ്‍വില്ലിലേക്ക് പോകുകയായിരുന്നു ലോകേഷ് പാലച്ചാര്‍ള. ടെക്സസ് യൂനിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദധാരിയായ തമിഴ്നാട് സ്വദേശിനി ദര്‍ശിനി വാസുദേവന്‍ ബെന്റണ്‍വില്ലിലുള്ള അമ്മാവനെ കാണാന്‍ പോകുകയായിരുന്നു.

അപകടത്തിൽ പെട്ടവരുടെ ബന്ധുക്കൾ തിരിച്ചറിയൽ നടപടികൾ ത്വരിതപ്പെടുത്തുന്നതിനും ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഉൾപ്പെടെയുള്ളവരെ ബന്ധപ്പെട്ടു വരികയാണ്.

Tags:    
News Summary - Four Indians were burned to death in the United States after a truck hit them behind a car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.