ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായ ലൈംഗിക പീഡന പരാതി കൈകാര്യം ചെ യ്തതിൽ മോദി സർക്കാറും അറ്റോണി ജനറൽ (എ.ജി) കെ.കെ. വേണുഗോപാലും തമ്മിലെ ഭിന്നത പുറത് തായി. നിലവിലെ അന്വേഷണ സമിതിയിൽനിന്ന് വ്യത്യസ്തമായ ഒരു സമിതിയാണ് അന്വേഷിക്കേണ്ടതെന്ന് അറ്റോണി ജനറൽ സുപ്രീംകോടതി ജഡ്ജിമാർക്കും കത്തെഴുതി.
എ.ജിയുടെ കത്തിനോട് കേന്ദ്ര സർക്കാർ വിയോജിച്ചതോടെ സ്വന്തം നിലക്കാണ് കത്തെഴുതിയതെന്ന് എ.ജി രണ്ടാമതും ജഡ്ജിമാർക്ക് കത്തെഴുതി.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അസാധാരണമായി വിളിച്ചുചേർത്ത ശനിയാഴ്ച കോടതിയിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചീഫ് ജസ്റ്റിസിനെ ശക്തമായി ന്യായീകരിച്ച ശേഷമാണ് തെൻറ നിലപാട് വ്യക്തമാക്കി എ.ജി ജഡ്ജിമാർക്ക് എഴുതിയത്.
ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ നിലവിലുള്ള സമിതിയിൽനിന്നും വ്യത്യസ്തമായ സമിതി മുൻജീവനക്കാരിയുടെ പരാതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് താൻ കത്തെഴുതിയതെന്ന് എ.ജി പറഞ്ഞു. അന്വേഷണ സമിതിയിൽ വിരമിച്ച ജഡ്ജിമാരാവണമെന്നും നീതിയും സുതാര്യതയും ഉറപ്പുവരുത്താൻ സുപ്രീംകോടതിയിൽനിന്ന് വിരമിച്ച വനിത ജഡ്ജിയുടെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നുമായിരുന്നു എ.ജിയുടെ ആവശ്യം.
ഏപ്രിൽ 22നാണ് ആദ്യ കത്തെഴുതിയതെന്ന് വേണുഗോപാൽ പറഞ്ഞു. പിറ്റേന്ന് മറ്റൊരു കത്തെഴുതിയെന്നും അദ്ദേഹം തുടർന്നു. കത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച സർക്കാർ ഇത് സ്വന്തം അഭിപ്രായമാണെന്ന് എഴുതി നൽകണമെന്ന് എ.ജിയോട് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഈ വിഷയത്തിൽ താൻ രാജിവെക്കുമെന്ന അഭ്യൂഹം വേണുഗോപാൽ നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.