ന്യൂഡൽഹി: വാർത്താ ചാനലുകളുടെ റേറ്റിങ് പ്രസിദ്ധീകരിക്കുന്നത് നിർത്തിവെക്കാനുള്ള തീരുമാനവുമായി ബ്രോഡ്കാസ്റ്റ് ഒാഡിയൻസ് റിസേർച്ച് കൗൺസിൽ (ബാർക്ക്). അർണബ് ഗോസ്വാമിയുടെ റിപബ്ലിക് ടിവിയടക്കമുള്ള ചാനലുകളുടെ ടി.ആർ.പി തട്ടിപ്പ് വിവാദമായതിന് പിന്നാലെയാണ് ആഴ്ച്ചതോറും റേറ്റിങ് പ്രസിദ്ധീകരിക്കുന്നത് മൂന്ന് മാസത്തേക്ക് നിര്‍ത്തിവേക്കാന്‍ ബാർക് തീരുമാനിച്ചത്. ഹിന്ദി, പ്രാദേശിക ഭാഷ, ബിസിനസ് ന്യൂസ്, ഇംഗ്ലീഷ് ന്യൂസ് ചാനലുകൾക്കെല്ലാം ഇത് ബാധകമാണ്.
റേറ്റിങ് നിശ്ചയിക്കുന്ന സംവിധാനം ശക്തിപ്പെടുത്താനാണ് മൂന്ന് മാസത്തേക്ക് നിര്‍ത്തിവെക്കുന്നതെന്നും റേറ്റിങ് പരിശോധനയുടെ കാര്യക്ഷമത ഉറപ്പുവരുത്തിയതിന് ശേഷം പുനരാരംഭിക്കുമെന്നും ബാര്‍ക് അറിയിച്ചിട്ടുണ്ട്. ടി.ആർ.പി തട്ടിപ്പ് കേസ് അന്വേഷണം ചോദ്യം ചെയ്തുള്ള റിപബ്ലിക് ടി.വി യുടെ ഹരജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് ബാർക്കിെൻറ പുതിയ തീരുമാനം വരുന്നത്.
ടി.വി.കാഴ്ചക്കാരുടെ എണ്ണം അളക്കുന്ന റേറ്റിംഗ് സംവിധാനത്തിൽ തട്ടിപ്പ് നടന്നതായുള്ള പരാതിയിൽ മുംബൈ പൊലീസ് മൂന്ന് ചാനലുകൾക്കെതിരെ കേസെടുത്തിരുന്നു. റിപ്പബ്ളിക് ടി.വിക്കും രണ്ട് മറാഠി ചാനലുകൾക്കും എതിരെയായിരുന്നു കേസ്. പ്രേക്ഷകരുടെ എണ്ണം അളക്കുന്ന മീറ്ററുകൾ സ്ഥാപിച്ചിട്ടുള്ള വീട്ടുകാര്‍ക്ക് പണം നൽകി സ്വാധീനിക്കുന്നു എന്നായിരുന്നു മുംബൈ പൊലീസിന്‍റെ കണ്ടെത്തൽ. ഇതിന് പിന്നാലെ പല വാർത്താ ചാനലുകളുടെയും റേറ്റിങ് വിശ്വസനീയമല്ലെന്ന് ആക്ഷേപം ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.