ആഗ്ര: മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ ആഗ്രയിലെ സിക്കൻദാര സ്റ്റേഷനിലെ മുഴുവൻ പൊലീസുകാർക്കെതിരെയും കൊലപാതക കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. അയൽവീട്ടിൽ നിന്നും ആഭരണങ്ങൾ മോഷണം പോയ കേസിൽ കസ്റ്റഡിയിലെടുത്ത ഹേമന്ദ് കുമാർ എന്ന 32കാരനാണ് പൊലീസ് മർദനത്തെ തുടർന്ന് കൊല്ലപ്പെട്ടത്. കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ സ്റ്റേഷൻ ഇൻസ്പെക്ടറെയും രണ്ട് സബ് ഇൻസ്പെക്ടർമാരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.
ഹേമന്ദ് കുമാറും മാതാവ് റീനു കുമാറും വാടകക്ക് താമസിക്കുന്നതിന് സമീപമുള്ള വീട്ടിൽ നിന്ന് ഏഴു ലക്ഷം രൂപയുടെ ആഭരണങ്ങൾ കളവുപോയിരുന്നു. ഹേമന്ദിനെ സംശയമുണ്ടെന്ന അയൽവാസിയുടെ പരാതി പ്രകാരം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച ഇയാളെ മാതാവിെൻറ മുന്നിൽ വെച്ച് പൊലീസുകാർ ലാത്തികൊണ്ട് മർദിച്ചു. വൈകിട്ട് ആറു മണിക്ക് റീനു കുമാറിനെ വീട്ടിലേക്ക് മടക്കിവിട്ടു. എന്നാൽ ഒമ്പതുമണിയോടെ മകൻ മരിച്ചതായി പൊലീസ് അറിയിക്കുകയായിരുന്നു. ഹേമന്ദ് കുമാർ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന് റീനു പറഞ്ഞുവെങ്കിലും പൊലീസ് ക്രൂരമർദത്തിന് ഇരയാക്കുകയായിരുന്നു.
ഹൃദയാഘാതവും തോളിലും കൈ-കാലുകളിലേറ്റ പരിക്കേറ്റുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
ഹേമന്ദ് കുമാറിനെ പൊലീസിന് കൈമാറുന്നതിന് മുമ്പ് അയൽവീട്ടുകാർ മർദിച്ചിരുന്നുവെന്നും ഇവർക്കെതിരെ കേസെടുത്തതായും പൊലീസ് സൂപ്രണ്ട് അമിത് പതക് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.