ഐ.എസ് ബന്ധം: തെറ്റുകാരല്ലെന്ന് കോൺഗ്രസ് തെളിയിക്കണം -നഖ് വി

 

ന്യൂഡൽഹി: ഗുജറാത്തിൽ ഐ.എസ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത യുവാവിന് കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലുമായി ബന്ധമില്ലെങ്കിൽ കോൺഗ്രസ് അത് തെളിയിക്കണമെന്ന് കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ് വി. ട്വിറ്ററിലാണ് മന്ത്രി തന്‍റെ നിലപാട് വ്യക്തമാക്കിയത്. 

അഴിമതിയേക്കാൾ വലിയ പ്രശ്നമാണിത്. തെറ്റ് പറ്റിയിട്ടിലെങ്കിൽ കോൺഗ്രസ് അത് തെളിയിക്കുക തന്നെ വേണം. പ്രശ്നത്തിൽ നടപടിയെടുക്കുന്നതിന് പകരം ബി.ജെ.പിയെ കുറ്റപ്പെടുത്തുക മാത്രമാണ് കോൺഗ്രസിന്‍റെ ജോലി. ഈ കാരണം കൊണ്ട് തന്നെ അഹമ്മദ് പട്ടേൽ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടതായി വരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് ഐ.എസ് ബന്ധം ആരോപിച്ച് അഹമ്മദ് പട്ടേലിന്‍റെ ആശുപത്രി ജീവനക്കാരനെ എൻ.ഐ.എ  അറസ്റ്റ് ചെയ്തത്. ഇതിന്‍റെ പശ്ചാത്തലത്തിൽ അഹമ്മദ് പട്ടേലിന് തീവ്രവാദ ബന്ധമുണ്ടെന്ന്  ഗുജറാത്ത് മുഖ്യമന്ത്രി വിജയ്  രൂപാനി ആരോപിച്ചിരുന്നു. 

Tags:    
News Summary - Ahmed Patel-ISIS suspect row: Mukhtar Abbas Naqvi says Congress must come clean on terror -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.