ന്യൂഡൽഹി: രാജ്യസഭയിൽ എ.െഎ.എ.ഡി.എം.കെ എം.പിമാരുടെ പ്രതിഷേധം. തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഗവർണർ നടപടി ൈവകിപ്പിക്കുന്നുവെന്നാരോപിച്ചാണ് പ്രതിഷേധിച്ചത്. ശശികലയുടെ സത്യപ്രതിജ്ഞ ഗവർണർ വൈകിപ്പിക്കുന്നുവെന്ന് എം.പിമാർ രാഷ്ട്രപതിയെ കണ്ട് പരാതി ഉന്നയിക്കും. കൂടിക്കാഴ്ചക്ക് രാഷ്ട്രപതി സമയം അനുവദിച്ചു. ഇതുവെര ചെന്നൈയിലില്ലാതിരുന്ന ഗവർണർ ഇന്ന് വൈകീട്ട് 3.10ഒാടെ ചെന്നൈയിൽ എത്തുമെന്നാണ് അറിയുന്നത്.
അതേസമയം, ശശികലയുടെ ആവശ്യപ്രകാരം പുറത്താക്കിയ ഉദ്യോഗസ്ഥെര തിരിച്ചു വിളിക്കുമെന്ന് ഒ. പന്നീർശെൽവം അറിയിച്ചു. മുൻ ചീഫ് സെക്രട്ടറി ജ്ഞാനശദശികെൻറ സസ്പെൻഷൻ പിൻവലിച്ചു. െഎ.എ.എസ് ഉദ്യോഗസ്ഥൻ അതുൽ ആനന്ദിനെ തിരിച്ചെടുക്കുമെന്നും ചെന്നൈ പൊലീസ് കമ്മീഷണറെ മാറ്റുമെന്നും സൂചനയുണ്ട്. ഡി.ജി.പിയും ചീഫ്സെക്രട്ടറിയും ഒ.പനീർശെൽവവുമായി ചർച്ച നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.