ചെന്നൈ: കർഷക ബില്ലിനെ പിന്തുണച്ച എ.ഐ.എ.ഡി.എം.കെക്കെതിരെ വിമർശനവുമായി നടനും മക്കൾ നീതി മയ്യം പ്രസിഡൻറുമായ കമൽ ഹാസൻ. വിഷയത്തിൽ തമിഴ്നാടിെൻറ ഭരണകക്ഷിെക്കതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. 'സംസ്ഥാനത്തിെൻറ സ്വയംഭരണത്തിനെതിരായ ആക്രമണമാണ്'ബില്ലുകളെന്ന് അദ്ദേഹം പറഞ്ഞു. "ക്ഷാമം അല്ലെങ്കിൽ വിലക്കയറ്റംപോലുള്ള സാഹചര്യങ്ങളിൽ സംസ്ഥാനങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അപകടകരമായ സാഹചര്യം സൃഷ്ടിക്കുകയാണ് പുതിയ ബില്ലുകൾ ചെയ്യുക. ബില്ലുകൾ പാർലമെൻറിന് തിരിച്ചയക്കണമെന്നും അദ്ദേഹം പ്രസിഡൻറ് രാംനാഥ് കോവിന്ദിനോട് ആവശ്യപ്പെട്ടു.
'ബില്ലുകളെ പിന്തുണക്കുകയും സ്വയം കർഷകെനന്ന് വിളിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി എടപ്പാടി കെ .പളനിസ്വാമി നടത്തയത് വഞ്ചനയാണ്. അടുത്ത വർഷത്തെ ഇലക്ഷനിൽ കർഷക രോഷം ഇൗ സർക്കാറിെൻറ ശവക്കുഴി തോണ്ടും. കൃഷി എല്ലായ്പ്പോഴും ഒരു സംസ്ഥാന വിഷയമാണെന്നും നിർദ്ദിഷ്ട ബില്ല് കർഷകരെ ഭീഷണിപ്പെടുത്തുന്നവയാണെന്നും അദ്ദേഹം പറഞ്ഞു. കോർപ്പറേറ്റുകളെ പുതിയ ഭൂവുടമകളും കർഷകരെ കാർഷിക അടിമകളാക്കാനുമുള്ള തന്ത്രമാണ് പുതിയ ബില്ല്.
കാർഷികോൽപ്പന്നങ്ങളുടെ വില നിശ്ചയിക്കുന്നതിന് കോർപ്പറേറ്റുകളെ ഏൽപ്പിക്കുന്നതിലെ അപകടം സർക്കാർ മറച്ചുവെക്കുന്നത് എന്തുകൊണ്ടാണ്. അവശ്യവസ്തുക്കളുടെ പട്ടികയിൽ നിന്ന് ഭക്ഷ്യധാന്യങ്ങളും എണ്ണകളും നീക്കം ചെയ്യുന്നതിലെ അപകടത്തെകുറിച്ചും കമൽ ഹാസൻ മുന്നറിയിപ്പ് നൽകി. പുതിയ ബില്ലുകൾ തമിഴ്‌നാട്ടിലെ കർഷകർക്ക് ഗുണം ചെയ്യുമെന്നതിനാൽ താൻ എതിർക്കുന്നില്ലെന്ന് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി പറഞ്ഞതിന് പിന്നാലെയാണ് കമൽഹാസൻ പ്രസ്താവന ഇറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.