തമിഴ്നാട്ടില്‍ അണ്ണാ ഡി.എം.കെ തൂത്തുവാരി

ചെന്നൈ: ഉപതെരഞ്ഞെടുപ്പ് നടന്ന തമിഴ്നാട്ടിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും ഭരണകക്ഷിക്ക് ജയം. തമിഴ്നാട്ടിലെ  മൂന്ന് മണ്ഡലങ്ങളായ തഞ്ചാവൂര്‍, അരവാക്കുറിച്ചി, തിരുപ്പറം കുണ്ട്രം മണ്ഡലങ്ങള്‍ ഭരണകക്ഷിയായ അണ്ണാ ഡി.എം.കെ തൂത്തുവാരി. കോണ്‍ഗ്രസ് ഭരിക്കുന്ന പുതുച്ചേരിയില്‍ മുഖ്യമന്ത്രി വി. നാരായണ സാമി നെല്ലിത്തോപ്പ് മണ്ഡലത്തില്‍ വിജയിച്ചു. നിയമസഭാംഗമായി നാരായണ സാമിയുടെ സത്യപ്രതിജഞ് ബുധനാഴ്ച നടക്കും.  
ഇരു സംസ്ഥാനങ്ങളിലും മറ്റ് പാര്‍ട്ടികള്‍ക്ക് തുച്ഛമായ വോട്ടുകളാണ് ലഭിച്ചത്. ചിലയിടത്ത് ‘നോട്ട’ മൂന്നാം സ്ഥാനം കൈയടക്കി പാര്‍ട്ടി സ്ഥാനാഥികളുടെ കെട്ടിവെച്ച പണം നഷ്ടമാക്കി. വിജയകാന്തിന്‍െറ ഡി.എം.ഡി.കെ, ബി.ജെ.പിയേക്കാള്‍ പിന്നിലായി. ഇടതുപക്ഷം ഉള്‍പ്പെട്ട മൂന്നാം മുന്നണി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നില്ല. മൂന്ന് മണ്ഡലങ്ങളിലും അണ്ണാ ഡി.എം.കെ വിജയിച്ചതോടെ ജയലളിത സര്‍ക്കാറിന്‍െറ നിയമസഭാ അംഗബലം 136 ആയി.
തഞ്ചാവൂരില്‍ അണ്ണാ ഡി.എം.കെയിലെ രംഗസ്വാമി 26,846 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. രംഗസ്വാമിക്ക് 101,333 വോട്ടും ഡി.എം.കെയിലെ അഞ്ജുകം ഭൂപതിക്ക് 74,487 വോട്ടുകളും ലഭിച്ചു. അരവാക്കുറിച്ചിയില്‍ മുന്‍ മന്ത്രികൂടിയായ അണ്ണാ ഡി.എം.കെ സ്ഥാനാര്‍ഥി സെന്തില്‍ ബാലാജി 23,673 വോട്ടുകള്‍ക്ക് വിജയിച്ചു. സെന്തില്‍ ബാലാജിക്ക് 88,068 വോട്ടുകളും ഡി.എം.കെയിലെ കെ.സി. പളനി സാമിക്ക് 64,395 വോട്ടുകളും കിട്ടി.
എം.എല്‍.എയുടെ മരണത്തത്തെുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന തിരുപ്പറം കുണ്ട്രത്ത് അണ്ണാ ഡി.എം.കെയിലെ എ.കെ ബോസ് 42,670 വോട്ടുകളുടെ ഭൂരിപക്ഷത്തിനായി വിജയിച്ചത്. ബോസിന് 1,13,032 വോട്ടുകളും ഡി.എം.കെയിലെ ഡോ. ശരവണന് 70,362 വോട്ടുകളും ലഭിച്ചു.
പുതുച്ചേരി നെല്ലിത്തോപ്പ് മണ്ഡലത്തില്‍ മുഖ്യമന്ത്രി നാരായണസാമി 11,144 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. സാമിക്ക് 18,709 വോട്ടുകളും അണ്ണാ ഡി.എംകെയിലെ ഓംശക്തി ശേഖറിന് 7,565 വോട്ടും ലഭിച്ചു. കോണ്‍ഗ്രസിന്‍െറ സിറ്റിങ് സീറ്റിലാണ് നാരായണ സാമി മത്സരിച്ചു വിജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍  മാറിനിന്ന സാമി കോണ്‍ഗ്രസിന്‍െറ വിജയത്തിന് പിന്നാലെ നാടകീയമായി മുഖ്യമന്ത്രി ആകുകയായിരുന്നു. നിയമസഭാംഗത്വം നേടുന്നതിന് വേണ്ടി പാര്‍ട്ടി എം.എല്‍.എയെ രാജിവെപ്പിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.   
മൂന്ന് മണ്ഡലങ്ങളിലും അണ്ണാ ഡി.എം.കെക്ക് ഭൂരിപക്ഷം നിലനിര്‍ത്താനായി. അതേസമയം ലീഡ് വര്‍ധനയില്ലായ്മ ജയലളിതയുടെ ആശുപത്രിവാസം വോട്ടാക്കി മാറുമെന്ന അണ്ണാ ഡി.എം.കെയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിച്ചു. അണ്ണാ ഡി.എം.കെക്ക് നല്‍കിയ മഹത്തായ വിജയത്തിന് മുഖ്യമന്ത്രി ജയലളിത നന്ദി അറിയിച്ചു. രോഗാവസ്ഥയില്‍ തനിക്ക് സന്തോഷം നല്‍കുന്നതാണ് പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ ജയമെന്ന് അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ജയലളിതയെ ചികിത്സിക്കുന്ന അപ്പോളോ ആശുപത്രിക്ക് മുന്നിലും സംസ്ഥാനമെങ്ങും അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷത്തിലാണ്. സ്റ്റാലിന്‍െറ നേതൃത്വത്തില്‍  ശക്തമായ പ്രചാരണമാണ് മണ്ഡലങ്ങളില്‍ ഡി.എം.കെ കാഴ്ചവെച്ചത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച ഡി.എം.കെ ട്രഷറര്‍ എം.കെ. സ്റ്റാലിന്‍ വരുന്ന കാലത്ത് അണ്ണാ ഡി.എം.കെയുടെ പരാജയമാണ് ഈ തെരഞ്ഞെടുപ്പില്‍ കണ്ട വികാരമെന്ന് പ്രതികരിച്ചു.
Tags:    
News Summary - AIADMK wins all three seats in Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.