ചെന്നൈ: ടി.ടി.വി ദിനകരനെ പൊലീസ് അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ എ.െഎ.എ.ഡി.എം.കെ ആസ്ഥാനത്തു നിന്നും ശശികലയുടെ ചിത്രം പതിച്ച പോസ്റ്ററുകൾ പാർട്ടി പ്രവർത്തകർ ഒഴിവാക്കി.
എടപ്പാടി പളനി സാമി പക്ഷവും ഒ.പനീർശെൽവം പക്ഷവും ഒന്നിക്കാൻ തീരുമാനിച്ചതോടു കൂടിയാണ് നടപടി. ശശികലയുടെ പോസ്റ്ററുകളും ബാനറുകളും പാർട്ടി ഒാഫീസുകളിൽ നിന്ന് ഒഴിവാക്കണമെന്ന് ഒ.പി.എസ് പക്ഷം ആവശ്യപ്പെട്ടിരുന്നു. പോസ്റ്ററുകൾ ഒഴിവാക്കിയതിൽ സന്തോഷമുണ്ടെന്നും പാർട്ടിക്ക് പരിശുദ്ധി തിരിച്ചു കിട്ടിയെന്നും ഒ.പി.എസ് പക്ഷം ചെയർമാൻ ഇ.മധുസൂദനൻ മാധ്യമങ്ങളോട് പറഞ്ഞു.
ശശികലയെയും ദിനകരനെയും പാർട്ടി സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കിയത് കൂടാതെ പോസ്റ്ററുകളും ഒഴിവാക്കിയത് ഒ.പി.എസ് പക്ഷവുമായി കൂടിച്ചേരുന്നതിെൻറ ആദ്യപടിയാണെന്ന് റിേപ്പാർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.