ന്യൂഡൽഹി: എ.െഎ.സി.സി ജനറൽ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി പാർട്ടി ആസ്ഥാനെത്തത്ത ി ചുമതലയേറ്റു. ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ചചെയ്യാൻ വ്യാഴാഴ്ച നടക്ക ുന്ന എ.െഎ.സി.സി ഭാരവാഹികളുടെ യോഗത്തിൽ പ്രിയങ്ക പെങ്കടുക്കും. ശനിയാഴ്ച വിവിധ സംസ ്ഥാനങ്ങളിലെ പി.സി.സി പ്രസിഡൻറുമാർ, നിയമസഭ കക്ഷി നേതാക്കൾ എന്നിവരുടെ യോഗവും നി ശ്ചയിച്ചിട്ടുണ്ട്.
പാർട്ടി അധ്യക്ഷെൻറ മുറിക്ക് തൊട്ടടുത്ത മുറിയാണ് പ്രിയങ് കക്ക് നൽകിയത്. യു.പിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ രണ്ടു പേരാണ്. കിഴക്കൻ യു.പിയുടെ ചുമതല പ്രിയങ്കക്കും പശ്ചിമ യു.പിയുടെ ചുമതല ജ്യോതിരാദിത്യ സിന്ധ്യക്കുമാണ്. രണ്ടു പേരും ഇൗ മുറി പാർട്ടി ആസ്ഥാനത്തെ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കോൺഗ്രസ് നീങ്ങുന്നതിനൊപ്പം എ.െഎ.സി.സി ആസ്ഥാനത്തിനു പുറത്ത് രാഹുലിെൻറയും പ്രിയങ്കയുടെയും കൂറ്റൻ ചിത്രങ്ങൾ നിറഞ്ഞു. യുവത്വത്തിെൻറ മുഖങ്ങളായി രാഹുലിനെയും പ്രിയങ്കയെയും പരാമർശിച്ച ചിത്രങ്ങളിൽ, ഇരുവരും ഇത്തവണ നയിക്കെട്ട എന്നും എഴുതിയിരുന്നു.
എന്നാൽ, അതിനൊപ്പം വാദ്രയുടെകൂടി ചിത്രം വന്നതാകെട്ട, ചർച്ചയാവുകയും ചെയ്തു. ഇത്തരം കുറെ ചിത്രങ്ങൾ പിന്നീട് നീക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിൽനിന്ന് പ്രിയങ്ക മത്സരിക്കണമെന്നാണ് യു.പിയിൽനിന്ന് എത്തിച്ച ഒരു പോസ്റ്ററിൽ ആവശ്യപ്പെട്ടത്. അതേസമയം, സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ മത്സരിക്കാനാണ് പ്രിയങ്ക ഒരുങ്ങുന്നത്.
ഇൗ മാസം 11ന് പ്രിയങ്ക യു.പി പര്യടനം തുടങ്ങുമെന്ന് എ.െഎ.സി.സി വൃത്തങ്ങൾ സൂചിപ്പിച്ചു. ലഖ്നോവിൽ റോഡ്ഷോ നടത്തും. തുടർന്ന് യു.പി.സി.സി നേതാക്കളുമായി ചർച്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.