`ന്യൂഡൽഹി: തലസ്ഥാനത്തെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ ട്രോമ സെൻറർ കോംപ്ലക്സ് ക ോവിഡ്19 രോഗികളെ മാത്രം പരിചരിക്കുന്ന ആശുപത്രിയാക്കി മാറ്റി. റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവരെ ചികിത്സിച്ച ിരുന്ന വിഭാഗമായിരുന്നു ഇത്. എന്നാൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ അപകടക്കേസുകൾ കുറഞ്ഞതിനാൽ ഈ കെട്ടിടം കോവിഡ് പരിചരണത്തിന് നൽകുകയാണെന്ന് എയിംസ് മെഡിക്കൽ സൂപ്രണ്ട് ഡോ. ഡി.കെ ശർമ്മ അറിയിച്ചു.
200 ബെഡുകൾ ഈ കെട്ടിടത്തിൽ സജ്ജീകരിക്കാൻ കഴിയും. ട്രോമാ സെൻററിൽ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കിയതായും ഡോ. ഡി.കെ ശർമ അറിയിച്ചു. തീവ്രപരിചരണ യൂനിറ്റുകളുടെ എണ്ണം വർധിപ്പിക്കും. നിലവിൽ ട്രോമ സെൻററിൽ 20 പേരെ പ്രവേശിപ്പിക്കാവുന്ന ഐ.സി.യു ആണ് ഉള്ളത്. തീപിടിത്തത്തിൽ പരിക്കേറ്റവർക്കായി 30 ബെഡുള്ള ഐ.സി.യുവുമുണ്ട്.
നിലവിൽ അമ്പത് ബെഡുകൾ ഐസൊലേഷനായി സജ്ജീകരിക്കാനും 25 ഐ.സി.യു ബെഡുകൾ ഒരുക്കാനും തീരുമാനിച്ചു. വാർഡുകളിൽ 150 പേർക്ക് ചികിത്സ നൽകാനാകുമെന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ അറിയിച്ചു.
ട്രോമ സെൻററിൽ പ്രവേശിപ്പിക്കേണ്ട രോഗികളെ അടിയന്തര ചികിത്സ വിഭാഗത്തിലേക്ക് മാറ്റുമെന്നും എയിംസ് ഡയറക്ടർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.