എയിംസ് ജീവനക്കാരനെ​ കൈയേറ്റം ചെയ്​ത കേസിൽ സോംനാഥ്​ ഭാരതിക്ക്​ രണ്ട്​വർഷം തടവ്​; മേൽക്കോടതി ശിക്ഷ ശരിവെച്ചു

ന്യൂഡൽഹി: ഡൽഹി എയിംസ്​ സുരക്ഷ ജീവനക്കാരനെ കൈയ്യേറ്റം ചെയ്യുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്​ത കേസിൽ ആം ആദ്​മി എം.എൽ.എ​ സോംനാഥ്​ ഭാരതിക്ക്​ രണ്ട്​ വർഷം തടവ്​. അഡീഷനൽ ചീഫ്​ മെട്രോപൊളിറ്റൻ കോടതിയുടെ വിധി റോസ്​ അവന്യു ജില്ല കോടതി ശരിവെക്കുകയായിരുന്നു. സോംനാഥിനെ ഡൽഹി പൊലീസ്​ കസ്റ്റഡിയിലെടുത്തു.

2016ലായിരുന്നു കേസിനാസ്​പദമായ സംഭവം. തടവ്​ ശിക്ഷക്ക്​ പുറമേ അഡീഷനൽ ചീഫ്​ മെട്രോപൊളിറ്റൻ കോടതി മജിസ്ട്രേറ്റ്​ രവീന്ദ്ര കുമാർ പാണ്ഡ്യ സോംനാഥിന്​ ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.

കലാപമുണ്ടാക്കൽ, പൊതുസേവകന്‍റെ ജോലി തടസ്സപ്പെടുത്തൽ, പൊതുമുതല്‍ നശിപ്പിക്കൽ എന്നിവയുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമായിരുന്നു കോടതി ശിക്ഷ വിധിച്ചത്​.

പ്രോസിക്യൂഷൻ കേസ്​ പ്രകാരം സോംനാഥ്​ ഭാരതിയും മറ്റ്​ 300 പേര​ുംചേർന്ന്​ എയിംസിന്‍റെ വേലി ജെ.സി.ബി ഉപയോഗിച്ച്​ തകർത്ത്​ അതിക്രമിച്ച്​ കടക്കുകയായിരുന്നു. പിഴവുകളില്ലാതെ​ കേസ്​ തെളിയിക്കാൻ പ്രോസിക്യൂഷന്​ കഴിഞ്ഞുവെന്ന്​ കോടതി നിരീക്ഷിച്ചിരുന്നു.

Tags:    
News Summary - AIIMS staff attack case Delhi court upholds Somnath Bharti’s conviction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.