ഹൈദരാബാദ്: വെള്ളപ്പൊക്ക ദുരിതാശ്വാസ വിതരണത്തെ ചൊല്ലി ബി.ജെ.പി എ.ഐ.എം.ഐ.എം പ്രവർത്തകർ തമ്മിൽ സംഘർഷം. തങ്ങളുടെ പ്രദേശങ്ങളിൽ സഹായം നൽകുന്നില്ലെന്ന് ആരോപിച്ച് നേരത്തേ ബി.ജെ.പി പ്രവർത്തകർ പ്രതിഷേധം ഉയർത്തിയിരുന്നു.
എ.ഐ.എം.ഐ.എം എം.എൽ.എ പാഷാ ഖാദ്രിയാണ് സ്ഥലം എം.എൽ.എ. ഹൈദരാബാദിലെ ലാൽ ദർവാസ പ്രദേശത്ത് വ്യാഴാഴ്ച രാവിലെയാണ് നേരിയ വാക്കേറ്റമുണ്ടായത്. ഇതിന്‍റെ തുടർച്ചയായാണ് സംഘർഷമുണ്ടായത്. അതേസമയം പരസ്പര പോർവിളികൾ മാത്രമാണ് നടന്നതെന്നും കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ചത്രിനക പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആർ. വിദ്യ സാഗർ പറഞ്ഞു.
'എം.എൽ.എയും ഡെപ്യൂട്ടി മുനിസിപ്പൽ കമ്മീഷണറും നൽകിയ വെള്ളപ്പൊക്ക സഹായ തുക വിതരണം ചെയ്യുന്നതിനിടെ പ്രാദേശിക ബി.ജെ.പി പ്രവർത്തകർ തങ്ങളുടെ പ്രദേശങ്ങളിൽ സഹായം നൽകാത്തതിന് എം.എൽ.എക്കെതിരെ മുദ്രാവാക്യം മുഴക്കുകയായിരുന്നു. പാർട്ടിക്കെതിരെ മുദ്രാവാക്യം മാത്രമാണ് വിളിച്ചത്. ഇതിനെ പ്രതിരോധിക്കാൻ എ.ഐ.എം.ഐ.എം പ്രവർത്തകർ കൂടി എത്തുകയായിരുന്നു' -പൊലീസ് പറഞ്ഞു.
പ്രളയബാധിതരായ ഓരോ കുചുംബത്തിനും 10,000 രൂപ അടിയന്തര ആശ്വാസമായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു നേരത്തെ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.