പശ്ചിമബംഗാൾ തെരഞ്ഞെടുപ്പ്: മത്സരിക്കാനുള്ള തയ്യാറെടുപ്പുമായി എ.ഐ.എം.ഐ.എം

ഹൈദരാബാദ്: വരാനിരിക്കുന്ന പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പുമായി എ.ഐ.എം.ഐ.എം. 2021പകുതിയോടെ ബംഗാളിൽ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് വിവരം. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം, പശ്ചിമബംഗാൾ തെരഞ്ഞെടുപ്പ് എന്നിവ ചർച്ച ചെയ്യുന്നതിനായി ശനിയാഴ്ച പാർടി അധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു.

'പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് ചർച്ചയുമായി ബന്ധപ്പെട്ട് ഇന്ന് വളരെ ഫലവത്തായ യോഗമാണ് സംഘടിപ്പിച്ചത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വിശദമായി കാഴ്ചപ്പാടും രാഷ്ട്രീയ സാഹചര്യവും വിലയിരുത്തി. പങ്കെടുത്തവർക്കെല്ലാം ഏറെ നന്ദി' -ഉവൈസി പറഞ്ഞു. ഇയിടെ നടന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ എ.ഐ.എം.ഐ.എം അഞ്ചുസീറ്റുകൾ നേടിയിരുന്നു. 243 സീറ്റുകളിൽ 20 എണ്ണത്തിലായിരുന്നു അവർ മത്സരിച്ചത്.

2019ൽ നടന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടുസീറ്റുകളായിരുന്നു നേടിയത്. 44 സ്ഥാനാർഥികളായിരുന്നു മത്സരിച്ചത്. 2017 ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ 38 സീറ്റിൽ മത്സരിച്ചെങ്കിലും ഒറ്റസീറ്റും നേടിയിട്ടില്ല. 2019 ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലും 16 സീറ്റിൽ മത്സരിച്ചെങ്കിലും സീറ്റുകളൊന്നും ലഭിച്ചില്ല.

Tags:    
News Summary - AIMIM prepares for upcoming West Bengal polls in 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.