ഉവൈസിയുടെ റാലിയോടെ എ.ഐ.എം.ഐ.എം ബംഗാൾ കാമ്പയിൻ തുടങ്ങും, വിമർശനവുമായി തൃണമൂൽ

കൊൽക്കത്ത: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ്​ കാമ്പയിൻ ഫെബ്രുവരി 25നുള്ള ഉവൈസി​യുടെ റാലിയോടെ ആരംഭിക്കും. കൊൽക്കത്തയിലെ ന്യൂനപക്ഷ സ്വാധീന മേഖലയായ മിതിയബ്രസ്​ മേഖലയിൽ നിന്നാണ്​ റാലി തുടങ്ങുക.

'നിങ്ങളുടെ ശബ്​ദം ഉയർത്താനുള്ള സമയം വന്നെത്തി' എന്ന പോസ്റ്ററും മുദ്രാവാക്യവുമാണ്​ എ.ഐ.എം.ഐ.എം തെരഞ്ഞെടുപ്പിൽ ഉയർത്തുന്നത്​. അതേ സമയം എ.ഐ.എം.ഐ.എമ്മിനെതിരെ വിമർ​ശനവുമായി തൃണമൂൽ കോൺഗ്രസ്​ രംഗത്തെത്തി.

''എ.ഐ.എം.ഐ.എം ബി.ജെ.പിയുടെ സഹായികളാണ്​. ബംഗാളി മുസ്​ലിംകൾ അദ്ദേഹത്തെ പിന്തുണക്കി​ല്ലെന്ന്​ ഉവൈസിക്ക്​ തന്നെയറിയാം. ബംഗാളിലെ മുസ്​ലിംകൾ മമതക്കൊപ്പമാകും'' -മുതിർന്ന തൃണമൂൽ നേതാവ്​ സൗഗത റോയ്​ പ്രതികരിച്ചു.

മുസ്​ലിം പണ്ഡിതൻ അബ്ബാസ്​ സിദ്ദീഖിയുടെ ഇന്ത്യൻ സെക്കുലർ ഫ്രണ്ടുമായി സഖ്യം ചേർന്നാണ്​ എ.ഐ.എം.ഐ.എം മത്സരിക്കാൻ ഒരുങ്ങുന്നത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.