ചാരവൃത്തി; വ്യോമസേന ഉദ്യോഗസ്ഥൻ അറസ്​റ്റിൽ

ന്യൂ​ഡ​ൽ​ഹി: പാ​കി​സ്​​താ​ൻ ഏ​ജ​ൻ​റു​മാ​ർ​ക്ക്​ ര​ഹ​സ്യ​വി​വ​രം കൈ​മാ​റി​യെ​ന്ന കേ​സി​ൽ വ്യോ​മ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്​​റ്റി​ൽ. ഗ്രൂ​പ്​ ക്യാ​പ്​​റ്റ​ൻ അ​രു​ൺ മ​ർ​വ​ഹ (51) ആ​ണ്​ പാ​ക്​ ഇ​ൻ​റ​ലി​ജ​ൻ​സ്​ ഏ​ജ​ൻ​സി​യാ​യ ​െഎ.​എ​സ്.​െ​എ​ക്ക്​ ര​ഹ​സ്യ​വി​വ​രം ചോ​ർ​ത്തി​ന​ൽ​കി​യ​തി​ന്​ പി​ടി​യി​ലാ​യ​ത്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി സ്​​ത്രീ​ക​ളു​ടെ പേ​രി​ൽ ബ​ന്ധ​പ്പെ​ട്ട ര​ണ്ട്​ പാ​ക്​ ഏ​ജ​ൻ​റു​മാ​ർ​ക്കാ​ണ്​ മ​ർ​വ​ഹ രേ​ഖ​ക​ൾ കൈ​മാ​റി​യ​ത്. മാ​സ​ങ്ങ​ൾ​ക്കു​​മു​മ്പ്​ ഫേ​സ്​​ബു​ക്ക്​​ വ​ഴി​യാ​ണ്​ പാ​ക്​ ഏ​ജ​ൻ​റു​മാ​ർ സ്​​ത്രീ​ക​ളെ​ന്ന വ്യാ​ജേ​ന മ​ർ​വ​ഹ​യു​മാ​യി അ​ടു​പ്പം സ്ഥാ​പി​ച്ച​ത്. പി​ന്നീ​ട്​ വാ​ട്​​സ്​​ആ​പ്പി​ലും ബ​ന്ധം തു​ട​ർ​ന്ന ഇ​വ​ർ ര​ഹ​സ്യ​രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ​ക്കു​ പ​ക​രം മ​ർ​വ​ഹ രേ​ഖ​ക​ൾ വാ​ട്​​സ്​​ആ​പ്​​ വ​ഴി കൈ​മാ​റു​ക​യും ചെ​യ്​​തു. സൈ​ബ​ർ യു​ദ്ധം, ബ​ഹി​രാ​കാ​ശം, പ്ര​ത്യേ​ക ഒാ​പ​റേ​ഷ​നു​ക​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ചു​ള്ള രേ​ഖ​ക​ളാ​ണ്​ കൈ​മാ​റി​യ​തെ​ന്നാ​ണ്​ വി​വ​രം. 

വ്യോ​മ​സേ​ന ആ​സ്ഥാ​ന​ത്ത്​ എ​ലീ​റ്റ്​ ഗാ​ർ​ഡ്​ ക​മാ​ൻ​ഡോ​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ക​യും പാ​രാ​ജം​പി​ങ്​ ഇ​ൻ​സ്​​ട്ര​ക്​​ട​റാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്​​തി​രു​ന്ന മ​ർ​വ​ഹ അ​വി​ടെ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വാ​ദ​മി​ല്ലാ​ത്ത വി​ല കൂ​ടി​യ ഫോ​ൺ കൈ​വ​ശം വെ​ക്കു​ന്ന​താ​യി അ​റി​ഞ്ഞ​തോ​ടെ​യാ​ണ്​ കൗ​ണ്ട​ർ ഇ​ൻ​റ​ലി​ജ​ൻ​സ്​ വി​ങ്​ സം​ശ​യി​ച്ചു​തു​ട​ങ്ങി​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ പാ​ക്​ ഏ​ജ​ൻ​റു​മാ​ർ​ക്ക്​ ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

14 വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന ഒൗ​ദ്യോ​ഗി​ക ര​ഹ​സ്യ​നി​യ​മം അ​നു​സ​രി​ച്ചാ​ണ്​ മ​ർ​വ​ഹ​ക്കെ​തി​രെ കേ​സ്​. 10​ ദി​വ​സം മു​മ്പ്​ കൗ​ണ്ട​ർ ഇ​ൻ​റ​ലി​ജ​ൻ​സ്​ വി​ങ്ങി​​​​െൻറ ക​സ്​​റ്റ​ഡി​യി​ലാ​യ മ​ർ​വ​ഹ​യെ ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. കോ​ട​തി അ​ഞ്ചു ദി​വ​സ​ത്തെ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ൽ വി​ട്ട​ു.
 

Tags:    
News Summary - Air Force Officer Arrested For Spying -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.