ന്യൂഡൽഹി: പുതിയ നോട്ടുകൾ ബാങ്കുകളിൽ എത്തിക്കുന്നത് വേഗത്തിലാക്കാൻ കേന്ദ്രസർക്കാർ വ്യോമസേനയുടെ വിമാനങ്ങളും ഹെലികോപ്ടറുകളും ഉപയോഗിക്കും. ഇതിലൂടെ പുതിയ നോട്ടുകളെത്തിക്കാനുള്ള കാലതാമസം 21 ദിവസത്തിൽ നിന്ന് ആറ് ദിവസമായി കുറക്കാൻ കഴിയുെമന്നാണ് പ്രതീക്ഷ. നഗരങ്ങൾക്കു പുറമെ ഗ്രാമപ്രദേശങ്ങളിലും പുതിയ നോട്ടുകൾ എത്രയും വേഗം എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
നിലവിൽ പ്രസുകളിൽ നിന്ന് പുതിയ നോട്ടുകൾ ബാങ്കുകളിലെത്തിക്കാൻ 21 ദിവസമെടുക്കും. വ്യോമസേന വിമാനങ്ങളുടെയും െഹലികോപ്ടറുകളുടെയും സഹായം ലഭിച്ചാൽ ആറു ദിവസം കൊണ്ട് നോട്ടുകൾ ബാങ്കുകളിൽ എത്തിക്കാൻ സാധിക്കും. നഗരപ്രദേശങ്ങളിൽ അടുത്ത ആഴ്ചയോടെ നോട്ട് പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം രാജ്യത്തെ നോട്ട് പ്രതിസന്ധി തരണം ചെയ്യാൻ 2017 ജനുവരി 15 വരെ കാത്തിരിക്കേണ്ടിവരുമെന്നാണ് കരുതുന്നത്.
നോട്ട് പിന്‍വലിച്ചതിലൂടെ നേട്ടമുണ്ടാകുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. പിൻവലിച്ച നോട്ടുകളിൽ ഭൂരിഭാഗവും ബാങ്കുകളിൽ തിരികെയെത്തിയിട്ടില്ലെന്നാണ് സർക്കാർ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.