കെ​ാറോണ: 324 യാത്രക്കാരുമായി ചൈനയിൽ നിന്ന്​ ആദ്യ വിമാനമെത്തി

ന്യൂഡൽഹി: ചൈനയിലെ കൊറോണ ബാധിത മേഖലയായ വുഹാനിൽ നിന്ന്​ ഇന്ത്യക്കാരെയും വഹിച്ചുള്ള ആദ്യ വിമാനമെത്തി. എയർ ഇന് ത്യയുടെ ബോയിങ്​ 747 വിമാനം ഇന്ന്​ രാവിലെയാണ്​ ഡൽഹിയിൽ ലാൻഡ്​ ചെയ്​തത്​. 324 യാത്രക്കാരാണ്​ വിമാനത്തിൽ ഉള്ളത്​. വി മാനത്തിൽ 42 മലയാളികളുമുണ്ട്​.

വിമാനത്തിലെ യാത്രക്കാരിൽ ഭൂരിപക്ഷവും ചൈനയിൽ നിന്നുള്ള വിദ്യാർഥികളാണ്​. 324 പേരില്‍ 211 പേരും വിദ്യാര്‍ഥികളാണ്. മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരും.ഇവരെ ഹരിയാനയിലെ മാനേസറിലെ ഐസോലേഷൻ ക്യാമ്പിലേക്ക്​ മാറ്റും. സൈന്യത്തി​​​​െൻറ നേതൃത്വത്തിലാണ്​ ഐസോലേഷൻ ക്യാമ്പ്​ ഒരുക്കിയിരിക്കുന്നത്​​. 14 ദിവസമായിരിക്കും ഇവർ ഐസോലേഷൻ ക്യാമ്പിൽ കഴിയുക.

ഡൽഹി വിമാനത്താവളത്തിൽ എയർപോർട്ട്​ ഹെൽത്ത്​ അതോറിറ്റി, സൈന്യത്തി​​​​െൻറ മെഡിക്കൽ സംഘം എന്നിവർ യാത്രക്കാരെ പരിശോധിക്കും. ഇതിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ ബി.എച്ച്​.ഡി.സി ആശുപത്രിയിലേക്ക്​ മാറ്റും. മറ്റുള്ളവരെയാണ്​ ഹരി​യാനയിലെ സൈന്യത്തി​​​​െൻറ ഐസോലേഷൻ കേന്ദ്രത്തിലേക്ക്​ മാറ്റുക.

Tags:    
News Summary - Air India Flies Back 324 Indians From China-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.