വിജയവാഡ: ലണ്ടനിൽ കുടുങ്ങിയ 145 ഇന്ത്യക്കാർ ആന്ധ്രപ്രദേശിലെ വിജയവാഡയിൽ തിരിച്ചെത്തി. രാവിലെ എട്ടു മണിയോടെ എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ഗന്നവാരം വിമാനത്താവളത്തിലാണ് സംഘമെത്തിയത്.
കോവിഡ് പരിശോധന പൂർത്തിയാക്കിയ ശേഷം യാത്രക്കാരെ അവരുടെ ജില്ലകളിൽ എത്തിക്കുമെന്ന് എയർപോർട്ട് ഡയറക്ടർ ജി. മധുസൂധനൻ റാവു അറിയിച്ചു.
ജില്ലകളിലെ ക്വാറന്‍റീൻ കേന്ദ്രങ്ങളിൽ യാത്രക്കാർ 14 ദിവസം നിരീക്ഷണത്തിൽ കഴിയണം.
വന്ദേഭാരത് മിഷന്‍ രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായാണ് വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ കേന്ദ്ര സർക്കാർ നാട്ടിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.