ന്യൂഡൽഹി: യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ രക്ഷാദൗത്യവുമായി എയർ ഇന്ത്യ. ശനിയാഴ്ച എയർ ഇന്ത്യയുടെ പ്രത്യേക വിമാനം രക്ഷാദൗത്യത്തിനായി പുറപ്പെടും. പുലർച്ചെ രണ്ട് മണിക്ക് റൊമാനിയയിലേക്കാവും വിമാനം പുറപ്പെടുക. യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ റൊമാനിയയിൽ എത്തിച്ച് നാട്ടിലേക്ക് കൊണ്ടുവരികയാവും ചെയ്യുക.
യുക്രെയ്ൻ തലസ്ഥാനമായ കിയവിൽ നിന്നും റൊമാനിയയിലേക്ക് എത്തണമെങ്കിൽ 12 മണിക്കൂർ യാത്ര ചെയ്യണം. റൊമാനിയയുടെ അതിർത്തിയിൽ ഇന്ത്യ ഉദ്യോഗസ്ഥർ എത്തും. ഇതിനൊപ്പം മറ്റൊരു വിമാനം ഹംഗറിയിലേക്കും അയക്കാനും എയർ ഇന്ത്യ ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ രീതിയിൽ യുക്രെയ്നിലുള്ള ഇന്ത്യക്കാരെ മറ്റ് രാജ്യങ്ങങളിൽ എത്തിച്ച് നാട്ടിലേക്ക് കൊണ്ടുവരികയാവും ചെയ്യുക.
കിയവിൽ ഇന്ത്യൻ എംബസിയിൽ നിരവധി ഇന്ത്യൻ പൗരൻമാരുണ്ട്. ഇതിനൊപ്പം സമീപത്തെ ബോംബ് ഷെൽട്ടേഴ്സിലും ബംഗറുകളും ഇന്ത്യക്കാർ കഴിയുന്നുണ്ട്. നേരത്തെ വിദേശകാര്യ മന്ത്രാലയം രക്ഷാദൗത്യത്തിനായി ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുടെ നമ്പറുകൾ പ്രസിദ്ധീകരിച്ചിരുന്നു. നേരത്തെ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന് യോഗത്തിൽ യുക്രെയ്നിൽ നിന്നുള്ള രക്ഷാപ്രവർത്തനത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.