കൊറോണ ഭീതിക്കിടെ യു.കെയിൽ നിന്ന്​ 246 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനമെത്തും

ന്യൂഡൽഹി: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്​ ഭീതിക്കിടെ 246 യാത്രക്കാരുമായി യു.കെയിൽ നിന്ന്​ എയർ ഇന്ത്യ വിമാനം വെള്ളിയാഴ്ച ഡൽഹിയിലെത്തും. കൊറോണ വൈറസ്​ ഭീതിയെ തുടർന്ന്​ നിർത്തിവെച്ച വിമാനസർവീസുകൾ കേന്ദ്രസർക്കാർ ഇന്നാണ്​ പുനഃരാരംഭിക്കുന്നത്​. ഇതിന്‍റെ ഭാഗമായാണ്​ യു.കെയിൽ നിന്ന്​ ആദ്യവിമാനം ഡൽഹിയിൽ എത്തുന്നത്​.

വിമാനസർവിസ്​ പുനഃരാരംഭിക്കുന്നതോടെ പ്രതിദിനം 30 വിമാനങ്ങളാണ്​ സർവീസ്​ നടത്തുക. യു.കെ, ഇന്ത്യൻ വിമാന കമ്പനികളുടെ വിമാന സർവീസുകളുണ്ടാവും. യു.കെയിൽ നിന്ന്​ ഡൽഹിയിലെത്തി മറ്റ്​ വിമാനങ്ങളിൽ നാട്ടിലേക്ക്​ മടങ്ങുന്നവർക്ക്​ വിമാനത്താവളം അധികൃതർ പ്രത്യേക നിർദേശം പുറത്തിറക്കി. ഇത്തരത്തിൽ മടങ്ങുന്നവർ 10 മണിക്കൂറി​ന്‍റെയെങ്കിലും ഇ​ടവേളയിൽ മാത്രമേ നാട്ടിലേക്കുള്ള മടക്കവിമാനം ബുക്ക്​ ചെയ്യാവുയെന്നാണ്​ അധികൃതരുടെ നിർദേശം.

യു.കെയിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെ കണ്ടെത്തിയതിനെ തുടർന്ന്​ ഡിസംബർ 23മുതൽ യു.കെയിലേക്കുള്ള വിമാനസർവീസുകൾ നിർത്തിയിരുന്നു.

Tags:    
News Summary - Air India Flight With 246 From UK To Land In Delhi Amid New Strain Worry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.