ലണ്ടൻ, സിംഗപ്പൂർ, യു.എസ്​: നാളെ മുതൽ ആളുകളെ തിരിച്ചെത്തിക്കും; എയർ ഇന്ത്യ ബുക്കിങ്​ തുടങ്ങി

ഡൽഹി: കോവിഡ്​ മഹാമാരിയുടെ പശ്ചാത്തലത്തിൽ ലണ്ടൻ, സിംഗപ്പൂർ, അമേരിക്ക എന്നിവിടങ്ങളിൽനിന്ന്​ ഇന്ത്യയിലേക്ക്​ തിരിച്ചുവരാൻ താൽപ്പര്യമുള്ളവരെ കൊണ്ടുവരാൻ വെള്ളിയാഴ്​ച മുതൽ എയർ ഇന്ത്യ സർവിസ്​ നടത്തും. മെയ്​ എട്ട്​ മുതൽ 15 വരെയാണ്​ എയർ ഇന്ത്യ സർവിസ്​ നടത്തുക. ഇതിനായി ടിക്കറ്റ്​ ബുക്കിങ്​ തുടങ്ങി. http://www.airindia.in/r1landingpage.htm എന്ന വെബ്​സൈറ്റ്​ വഴിയാണ്​ ബുക്ക്​ ചെയ്യേണ്ടത്​. 

എയർ ഇന്ത്യ മെയ്​ ഒമ്പത്​ മുതൽ 15 വരെ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽനിന്ന്​​ സർവിസ്​ നടത്തുമെന്ന്​ വാഷിങ്​ടണിലെ ഇന്ത്യൻ എംബസിയും അറിയിച്ചിട്ടുണ്ട്​. വിവിധ മാനദണ്ഡങ്ങൾ പാലിച്ചാകും ആളുകളെ തിരിച്ച്​ ഇന്ത്യയിലെത്തിക്കുക. 

അതേസമയം, കഴിഞ്ഞദിവസങ്ങളിൽ ഇവിടേക്ക്​ പറക്കേണ്ട വിമാനങ്ങൾ ജീവനക്കാരുടെ ആരോഗ്യ പരിശോധന പൂർത്തികരിക്കാത്തതിനാൽ വൈകിയിരുന്നു. ഇതുകാരണം വ്യാഴാഴച സാൻ ഫ്രാൻസിസകോയിലേക്ക്​ പോകേണ്ടിയിരുന്ന വിമാനം വെള്ളിയാഴ്​ച പുലർച്ച 3.30നാകും ഡൽഹിയിൽനിന്ന്​ പറക്കുക. ഇത്​ കൂടാതെ മു​ംബൈ - ലണ്ടൻ വിമാനവും സർവിസ്​ തുടങ്ങാൻ വൈകിയിരുന്നു. 

Tags:    
News Summary - Air India opens bookings for passengers to London, Singapore, US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.