ന്യൂഡൽഹി: വായു മലിനീകരണം മൂലം ഡൽഹിയിൽ ഇന്ന് 1700 പ്രൈമറി സ്കൂളുകൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു. മൂന്ന് നഗരസഭകളിലെ സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്.
തെക്കൻ ഡൽഹി നഗരസഭ, വടക്കൻ ഡൽഹി നഗരസഭ, കിഴക്ക് ഡൽഹി നഗരസഭകൾക്ക് കീഴിൽ പ്രൈമറി സ്കൂളുകളിലായി 10 ലക്ഷം കുട്ടികളാണ് പഠിക്കുന്നത്.
പ്രാർഥനകളും മറ്റ് പഠനപ്രവർത്തനങ്ങളും ക്ലാസ്റൂമിനു പുറത്ത് വച്ച് നടത്തുന്നത് വരും ദിവസങ്ങളിൽ ഒഴിവാക്കണമെന്ന് അധ്യാപകർക്ക് നിർദേശം നൽകിയതായി നഗരസഭാ അധികൃതർ പറഞ്ഞു.
ദീപാവലിയോടനുബന്ധിച്ചാണ് ഡൽഹിയിൽ വായു മലനീകരണ തോത് ക്രമാതീതമായി ഉയർന്നത്. മാലിന്യങ്ങൾ പൊതുയിടങ്ങളിൽ കത്തിക്കുന്നതിനും വലിച്ചെറിയുന്നതിനും 5,000 രൂപ വീതം പിഴ ഇൗടാക്കുമെന്നും നഗരസഭാ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.