ന്യൂഡൽഹി: വിമാനടിക്കറ്റുകൾ റദ്ദാക്കിയാൽ 3000 രൂപ പിഴ ഇൗടാക്കുന്ന നടപടി ഉടനടി അവസാനിപ്പിക്കാൻ വിമാനക്കമ്പനികളോട് ആവശ്യപ്പെടുമെന്ന് വ്യോമയാന മന്ത്രി ജയന്ത് സിൻഹ.
ആഭ്യന്തര യാത്രകളിലെ റദ്ദാക്കൽ നിരക്ക് 3000 രൂപ വരെ പലകമ്പനികളും ഇൗടാക്കുന്നുണ്ട്. ഇത് വൻ തുകയാണ്. ന്യായമായ തുക മാത്രമേ ഇങ്ങനെ ഇൗടാക്കാവൂവെന്ന് കമ്പനികളോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.
പലപ്പോഴും ഇത് ടിക്കറ്റിനേക്കാൾ ഉയർന്ന നിരക്കാണ്. നേരത്തെ ടിക്കറ്റ് ബുക്കു ചെയ്യുന്ന പ്രവണത കുറയുന്നതിനും ഇത് ഇടയാക്കുമെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.