ന്യൂഡൽഹി: രാജ്യത്തെ വിമാനത്താവളങ്ങളിൽ േബാർഡിങ് പാസ് സംവിധാനം നിർത്തലാക്കണമെന്ന് സി.െഎ.എസ്.എഫ് നിർദേശം. സുതാര്യമായ യാത്ര ഉറപ്പാക്കാൻ ബയോമെട്രിക് സഹായത്തോടെയുള്ള എക്സ്പ്രസ് ചെക്ക് ഇൻ സംവിധാനമാണ് പകരം ശിപാർശ ചെയ്യുന്നത്.
രാജ്യത്തെ 59 വിമാനത്താവളങ്ങളിലും ഏകീകൃതമായ ബോർഡിങ് കാർഡ് രഹിത സേവനം ലഭ്യമാക്കാൻ സാേങ്കതിക സംവിധാനം സജ്ജീകരിക്കാനുള്ള തയാറെടുപ്പിലാണെന്ന് സി.െഎ.എസ്.എഫ് ഡയറക്ടർ ജനറൽ ഒ.പി. സിങ് പറഞ്ഞു. ഇതിനായി രണ്ട് പദ്ധതികളാണ് തയാറാക്കുന്നത്. ആദ്യത്തേത് വിമാനത്താവളങ്ങളിൽ ഏകീകൃത സുരക്ഷ സംവിധാനമൊരുക്കലാണ്. രണ്ടാമത്തെ പദ്ധതി, പരിശോധനകൾക്ക് സ്മാർട്ട് കാർഡുകൾ ഏർപ്പെടുത്തുകയാണ്. ആദ്യപദ്ധതി പ്രകാരം ഒരു സുരക്ഷ സ്ഥാപനത്തിനുകീഴിൽ എല്ലാ വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കണം. ഇതിന് ബയോമെട്രിക്സ്, ദൃശ്യ അപഗ്രഥനം, ശക്തമായ പ്രവേശന നിയന്ത്രണ സംവിധാനങ്ങൾ തുടങ്ങിയവ ഉപയോഗിക്കാം. ഇൗ ദിശയിലുള്ള നവീകരിച്ച സംവിധാനമാണ് ഹൈദരാബാദിൽ നടപ്പാക്കിയത്. പൂർണമായും ബയോമെട്രിക്സിൽ അധിഷ്ഠിതമായ സേവനമാണ് ഇവിടെയുള്ളത്. ഇത് മറ്റു വിമാനത്താവളങ്ങളിലേക്ക് വ്യാപിപ്പിക്കലാണ് ലക്ഷ്യം.
രാജ്യത്തെ 17 വിമാനത്താവളങ്ങളിൽ ഇൗയിടെ ഹാൻഡ് ബാഗേജ് ടാഗ് സംവിധാനം നിർത്തലാക്കിയിരുന്നു. ഇതിനുപുറമെ 10 ഇടങ്ങളിൽകൂടി ഇൗ മാസമോ ഒക്ടോബർ അവസാനമോ ഇൗ സമ്പ്രദായം നിർത്തലാക്കും. സി.െഎ.എസ്.എഫിലെ 2000 ഒഴിവുകളിലേക്ക് ഉടൻ നിയമനം നടത്തുമെന്നും ഒ.പി. സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.