ന്യൂഡൽഹി: രാജ്യതാൽപര്യത്തിനു വേണ്ടി കടുത്ത തീരുമാനങ്ങൾ അനിവാര്യമാണെന്നും അവ ജനപ്രിയമാകണമെന്നില്ലെന്നും ദേശീയ സുരക്ഷ ഉപേദഷ്ടാവ് അജിത് ഡോവൽ അഭിപ്രായപ്പെട്ടു. ദീർഘകാലാടിസ്ഥാനത്തിലുള്ള രാജ്യനന്മക്കായി താൽക്കാലികമായുള്ള ഇത്തരം പ്രയാസങ്ങൾ സഹിക്കേണ്ടി വരുമെന്നും ഡോവൽ തുടർന്നു. ന്യൂഡൽഹിയിൽ ആകാശവാണിയുടെ സർദാർ പേട്ടൽ അനുസ്മരണ പ്രഭാഷണം നിർവഹിക്കുകയായിരുന്നു ഡോവൽ.
സി.ബി.െഎ ഡയറക്ടറെ മാറ്റുന്നതിന് തെൻറ കാർമികത്വത്തിൽ അർധരാത്രി നടത്തിയ അട്ടിമറിക്കുശേഷം ആദ്യമായി പൊതുവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധികളല്ല നമ്മെ ഭരിക്കുന്നതെന്നും അവരുണ്ടാക്കുന്ന നിയമമാണെന്നും ഡോവൽ ഒാർമിപ്പിച്ചു. ജനാധിപത്യത്തിലും നിയമവാഴ്ചയാണ് പ്രാധാന്യം. അടുത്ത അഞ്ചുവർഷവും ഇന്ത്യ ചില കടുത്ത തീരുമാനങ്ങളെടുക്കേണ്ടിവരും.
2030ൽ ഇന്ത്യ അമേരിക്കക്കും ചൈനക്കും പിറകെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് ഡോവൽ അവകാശപ്പെട്ടു. ഇതിനായി സ്വകാര്യ സംരംഭകരെ ചേർത്തുനിർത്തേണ്ടി വരും.
അടുത്ത 10 വർഷത്തേക്ക് ശക്തമായ തീരുമാനമെടുക്കാൻ കെൽപുറ്റതുമായ ഭരണകൂടമാണ് ഇന്ത്യക്ക് വേണ്ടതെന്നും മുന്നണി സർക്കാറിന് സ്ഥിരത നൽകാനാവില്ലെന്നും ഡോവൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.