ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ സുരക്ഷാവീഴ്ചയിൽ നടപടിയുമായി കേന്ദ്രസർക്കാർ. ഫെബ്രുവരിയിൽ നടന്ന സംഭവത്തിൽ ഇപ്പോഴാണ് നടപടിയെടുക്കുന്നത്. കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ഡെപ്യൂട്ടി ഇൻസ്‍പെക്ടർ ജനറൽ, കമാൻഡന്റ് അസോസിയേറ്റ് തുടങ്ങിയ ഉദ്യോഗസ്ഥരെയാണ് മാറ്റിയതെന്നാണ് സൂചന. എന്നാൽ, ഇവരെ ഏത് ചുമതലയിലേക്കാണ് മാറ്റിയതെന്നത് സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടില്ല. ഡോവലിന്റെ വസതിയിലേക്ക് യുവാവ് എസ്.യു.വി ഇടിച്ചുകയറ്റാൻ ശ്രമിച്ച സംഭവത്തിലാണ് നടപടി.
എന്നാൽ, സി.ഐ.എസ്.എഫ് സൈനികർ ശ്രമം തകർത്തു. വിശദമായ പരിശോധനയിൽ എസ്.യു.വി ഇടിച്ചു കയറ്റാൻ ശ്രമിച്ചയാൾക്ക് മാനസികരോഗമാണെന്ന് കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.