ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവലിനെ വീണ്ടും നിയമിച്ചു. 2014ൽ ഒന്നാമത് നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റതിനു പിന്നാലെയാണ് ഇന്ത്യയുടെ അഞ്ചാമത് ദേശീയ സുരക്ഷ ഉപദേഷ്ടാവായി ഡോവൽ ചുമതലയേറ്റത്. രണ്ടാം മോദി സർക്കാറിലും ഈ സ്ഥാനത്ത് തുടർന്ന ഡോവലിന് ഇത്തവണയും കാലാവധി ദീർഘിപ്പിച്ചു നൽകുകയായിരുന്നു.
പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പികെ മിശ്രയുടെ സർവിസും ദീർഘിപ്പിച്ചിട്ടുണ്ട്. ജൂൺ 10 മുതൽ ഇരുവരുടെയും നിയമനം പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ അറിയിച്ചു.
1968 കേരള കേഡർ െഎ.പി.എസ് ഉദ്യോഗസ്ഥനായ അജിത് ഡോവൽ ദീർഘനാൾ രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗത്തെ നയിച്ചയാളാണ്. ആറുവർഷം പാകിസ്താനിലെ ഇന്ത്യൻ കമീഷനിൽ പ്രവർത്തിച്ചു. 2005ൽ രഹസ്യാന്വേഷണ വിഭാഗം ഡയറക്ടറായി വിരമിച്ച ഡോവൽ, 2009ൽ സംഘ്പരിവാർ അനുകൂല നയരൂപവത്കരണ സംഘമായ വിവേകാനന്ദ ഇൻറർനാഷനൽ ഫൗണ്ടേഷൻ സ്ഥാപിച്ചു. ബി.ജെ.പി രൂപംനൽകിയ ദൗത്യസംഘത്തിനുവേണ്ടി 2009ലും 2011ലും വിദേശരാജ്യങ്ങളിലുള്ള ഇന്ത്യയിലെ കള്ളപ്പണത്തെ കുറിച്ച് റിപ്പോർട്ട് തയാറാക്കിയിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.