ചെന്നൈ: പശുക്കളെ മേയ്ക്കുകയായിരുന്ന സ്ത്രീകൾക്കിടയിലേക്ക് കാർ പാഞ്ഞുകയറി അഞ്ചു മരണം. തമിഴ്നാട് മാമല്ലപുരത്ത് ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മാമല്ലപുരം സ്വദേശികളായ ലോകമ്മാൽ, വിജയ, യശോദ, ആനന്ദമ്മാൾ, ഗൗരി എന്നിവരാണ് അപകടത്തിൽ മരിച്ചത്.
പശുക്കളുമായി റോഡ് മുറിച്ച് കടക്കുകയായിരുന്നു ഇവർ. ചെന്നൈയിൽ നിന്ന് മഹാബലിപുരത്തേക്ക് പോകുകയായിരുന്ന കാർ ഇവർക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആരുടേയും ജീവൻ രക്ഷിക്കാനായില്ല. അഞ്ചുപേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു.
ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ രണ്ടുപേരെ നാട്ടുകാർ പിടികൂടി. ബാക്കിയുള്ളവരെല്ലാം ഓടിരക്ഷപ്പെട്ടു. വാഹനം ഓടിച്ച യുവാവിനെ നാട്ടുകാർ കയ്യേറ്റം ചെയ്തു. ഇവരെ പിന്നീട് പൊലീസിന് കൈമാറി. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടവർക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.