ന്യൂഡല്‍ഹി: സാമ്പത്തിക രംഗം സാധാരണ നിലയിലാവാൻ സമയമെടുക്കുമെന്നിരിക്കെ, ഒരു വര്‍ഷത്തേക്കെങ്കിലും വിദ്യാര് ഥികളുടെയും കര്‍ഷകരുടെയും വായ്പക്ക് കേന്ദ്രസര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആൻറണി. ഈ കാലയളവിലെ പലിശ എഴുതിത്തള്ളണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഞായറാഴ്ച അയച്ച കത്തില്‍ അദ്ദേഹം അഭ്യര്‍ഥിച്ചു.
പാര്‍ട്ട്ടൈം ജോലി ചെയ്ത് വിദേശങ്ങളില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നിലവില്‍ വരുമാനമൊന്നും ഇല്ലാത്ത അവസ്ഥയാണ്. എക്‌സ്‌ചേഞ്ച് റേറ്റിലെ വര്‍ധനയും ആശങ്കജനകമാണ്. ഈ സാഹചര്യത്തില്‍ ജീവിതച്ചെലവിന് നയതന്ത്ര കാര്യാലയങ്ങൾ വഴി പലിശയില്ലാത്ത ധനസഹായമോ മറ്റ് സഹായമോ ലഭ്യമാക്കണം -ആൻറണി അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.