സഹാറൻപുർ (യു.പി): ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ഇൻഡ്യ മുന്നണിയിലെ പാർട്ടികളെ മാനിക്കുകയും അർഹമായ പരിഗണന നൽകുകയും ചെയ്യുമെന്നും അവർ നിരാശപ്പെടേണ്ടിവരില്ലെന്നും സമാജ്‍വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്.
യു.പിയിലെ 85 ലോക്സഭ മണ്ഡലങ്ങളിൽ 65 ഇടത്ത് സമാജ്‍വാദി പാർട്ടി മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം അഖിലേഷ് വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണ് അഖിലേഷിന്റെ വിശദീകരണം. നിയമസഭകളിലേക്കല്ല, പാർലമെന്റിലേക്കു മാത്രമാണ് ഇൻഡ്യ സഖ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാജ്‍വാദി പാർട്ടിയുമായി ഇതുവരെ സഖ്യമുണ്ടാക്കിയ കക്ഷികളെ നന്നായി പരിഗണിച്ചിരുന്നു. ഭാവിയിലും അങ്ങനെയായിരിക്കും. മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റു വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസുമായുള്ള പ്രശ്നം അവസാനിച്ചു.
ദേശീയ തലത്തിൽ മാത്രമാണ് സഖ്യമെന്ന് വ്യക്തമായിരിക്കുകയാണെന്ന് അഖിലേഷ് പറഞ്ഞു. കോൺഗ്രസ് ഇൻഡ്യ സഖ്യത്തിന്റെ യോഗം വിളിക്കാത്തതിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.