ലഖ്േനാ: ഗാങ്സ്റ്ററിൽനിന്ന് രാഷ്ട്രീയത്തിലെത്തിയ മുക്തർ അൻസാരിയുടെ സഹോദരൻ സിബ്ഗത്തുല്ല അൻസാരി സമാജ്വാദി പാർട്ടിയിൽ എത്തിയതോടെ അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി. ഉത്തർപ്രദേശിൽ അധികാരത്തിൽ തിരിച്ചെത്താൻ അഖിലേഷ് യാദവ് എന്തും ചെയ്യുമെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം.
മുൻ എം.എൽ.എയായിരുന്നു സിബ്ഗത്തുല്ല അൻസാരി. ശനിയാഴ്ച ഇദ്ദേഹവും അദ്ദേഹത്തെ പിന്തുണക്കുന്നവരും സമാജ്വാദി പാർട്ടിയിലെത്തിയിരുന്നു.
'അധികാരത്തിൽ തിരിച്ചെത്താൻ എന്തും ചെയ്യുമെന്ന രീതിയാണ് അഖിലേഷ് യാദവ് പിന്തുടരുന്നത്. ഡോൺ മുക്തർ അൻസാരിയുടെ കുടുംബത്തെ എസ്.പിയിൽചേർത്ത ശേഷം നിങ്ങൾ എന്തു സോഷ്യലിസമാണ് സംസാരിക്കുന്നത്. ജനങ്ങൾ എല്ലാം കാണുന്നുണ്ട്' -ബി.ജെ.പി യു.പി യൂനിറ്റ് ട്വീറ്റ് ചെയ്തു. മുക്തർ അൻസാരിയുടെ വിഡിയോയും ട്വീറ്റിൽ ബി.ജെ.പി ഉൾക്കൊള്ളിച്ചു.
2007ൽ മൊഹമ്മദാബാദ് മണ്ഡലത്തിൽനിന്ന് എസ്.പി ടിക്കറ്റിൽ നിയമസഭയിലെത്തിയ വ്യക്തിയാണ് സിബ്ഗത്തുല്ല അൻസാരി. 2012ൽ സഹോദരൻ മുക്തർ അൻസാരിയുടെ ക്വാമി ഏക്ത ദൾ പാർട്ടിയുടെ കീഴിൽ മത്സരത്തിനിറങ്ങുകയും വിജയം നേടുകയായിരുന്നു. 2017ൽ ബി.എസ്.പിയിെലത്തി മത്സരത്തിനിറങ്ങിയെങ്കിലും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.