ന്യൂഡൽഹി: സമാജ്‌വാദി പാർട്ടി നേതാവും മുൻ എം.പിയുമായ അതീഖ് അഹ്മദിന്റെയും സഹോദരൻ അഷ്റഫ് അഹ്മദിന്റെയും കൊലപാതകങ്ങൾക്കു പ്രതികാരം ചെയ്യുമെന്ന ഭീഷണിയുമായി അൽ ഖാഇദയുടെ ഇന്ത്യൻ വിഭാഗമായ അൽ ഖാഇദ ഇൻ ഇന്ത്യൻ സബ് കോണ്ടിനന്റ് (എ.ക്യു.ഐ.എസ്). ‘ഉത്തർപ്രദേശിൽ ടി.വി കാമറകൾക്കു മുന്നിൽ കൊല്ലപ്പെട്ട മുസ്‍ലിംകളുടെ രക്തസാക്ഷിത്വ’ത്തിനു പകരം ചോദിക്കുമെന്നാണ് ഭീഷണി.
അൽ ഖാഇദയുടെ പ്രചാരണ മാധ്യമ വിഭാഗമായ അസ്-സാഹബ് പുറത്തിറക്കിയ ഏഴ് പേജുള്ള മാഗസിനിലാണ് പ്രതികാര ഭീഷണിയുള്ളത്. തിഹാർ ജയിലിൽ ഉൾപ്പെടെ തടവിലുള്ള സംഘടനയിലെ അംഗങ്ങളെ മോചിപ്പിക്കുമെന്ന സൂചനയും ഇതിലുണ്ട്.
'വൈറ്റ് ഹൗസോ പ്രധാനമന്ത്രിയുടെ ഡൽഹിയിലെ വസതിയോ റാവൽപിണ്ടിയിലെ ജനറൽ ഹെഡ് ക്വാർട്ടേഴ്സോ ആവട്ടെ, അടിച്ചമർത്തുന്നവരെ ഞങ്ങൾ തടയും. ഞങ്ങളുടെ കുട്ടികളുടെ ശരീരത്തിൽ ബോംബുകൾ വെച്ചുകെട്ടും. ഞങ്ങൾ മടങ്ങിവരും' – മാസികയിൽ പറയുന്നു.
ഏപ്രിൽ 13 മുതൽ യു.പി പൊലീസിന്‍റെ കസ്റ്റഡിയിലായിരുന്ന അതീഖിനെയും അഷ്റഫിനെയും പ്രയാഗ്‌രാജിലെ ആശുപത്രിയിലേക്കു വൈദ്യപരിശോധനക്കു കൊണ്ടുപോകുമ്പോഴാണ് മാധ്യമപ്രവർത്തകരുടെ മുന്നിൽവെച്ച് ഒരു സംഘം വെടിവെച്ചു കൊലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.