ന്യൂഡൽഹി: അലീഗഢ് മുസ്ലിം സർവകലാശാലയിലെ (എ.എം.യു) 14 വിദ്യാർഥികൾക്കെതിരെ യുവമോർ ച്ചയുടെ പരാതിയിൽ ഉത്തർപ്രദേശ് പൊലീസ് രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്ത സം ഭവത്തിൽ വ്യാപക പ്രതിഷേധം. വിദ്യാർഥികൾക്കെതിരെ രാജ്യദ്രോഹക്കേസ് എടുത്ത നടപടി ഭരണകൂട ഭീകരതയാണെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി കുറ്റപ്പെടുത്തി. എം.എ.യു കാമ്പസ്, ജെ.എൻ.യു കാമ്പസ്, ഡൽഹിയിലെ ഉത്തർപ്രദേശ് ഭവൻ എന്നിവിടങ്ങളിൽ ഇതിനെതിരെ പ്രതിഷേധ പരിപാടികൾ നടന്നു. അതേസമയം, പ്രതിഷേധം കനത്തതോടെ വിദ്യാർഥികൾക്കെതിരെ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് തെളിവില്ലെന്നും കേസ് നിലനിൽക്കില്ലെന്നും പൊലീസ് വ്യക്തമാക്കി.
റിപ്പബ്ലിക് ടി.വി സംഘം അനുവാദമില്ലാതെ കാമ്പസിൽ പ്രവേശിക്കുകയും വിദ്യാർഥി യൂനിയൻ യോഗം ചിത്രീകരണം നടത്തുകയും ചെയ്തത് വിദ്യാർഥികൾ ചോദ്യം ചെയ്തതാണ് സംഭവങ്ങൾക്ക് തുടക്കം. റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തക കാമ്പസ് തീവ്രവാദികളുടെ കേന്ദ്രം എന്ന് പരാമർശം നടത്തിയത് തർക്കമാവുകയും ഇത് സംഘർഷത്തിലേക്ക് നീങ്ങുകയും ചെയ്തു. സംഭവം അറിഞ്ഞെത്തിയ യുവമോർച്ച പ്രവർത്തകർ കാമ്പസിലെത്തി വിദ്യാർഥികളെ മർദിച്ചു. വിദ്യാർഥികൾ തങ്ങളെ മർദിക്കുകയും രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കുകയും ചെയ്തെന്ന് യുവമോർച്ച പ്രവർത്തകർ പരാതി നൽകുകയും ചെയ്തു.
ഇതിെൻറ അടിസ്ഥാനത്തിൽ വിദ്യാർഥി യൂനിയൻ ചെയർമാനടക്കം 14 പേർക്കെതിരെ രാജ്യേദ്രാഹമടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുക്കുകയായിരുന്നു. വ്യാഴാഴ്ച ഡൽഹി ഉത്തർപ്രദേശ് ഭവന് മുന്നിൽ യുനൈറ്റഡ് എഗൻസ്റ്റ് ഹെയ്റ്റിെൻറ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇതിന്നേതൃത്വം നൽകുന്ന നദീം ഖാനെ ഡൽഹി പൊലീസിെൻറ വൻ സന്നാഹം വീട്ടിൽനിന്നിറങ്ങാൻ അനുവദിക്കാതെ ബന്ധിയാക്കി. വിദ്യാർഥി യൂനിയെൻറ നേതൃത്വത്തിൽ എം.എ.യു കാമ്പസിെൻറ പ്രധാന കവാടത്തിൽ പ്രതിഷേധിച്ചു. രാജ്യദ്രോഹക്കുറ്റം പിൻവലിക്കണമെന്നും കാമ്പസിൽ അതിക്രമിച്ചു കടന്നവർക്കെതിരെ നടപടിയെടുക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.