ന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അതിഷിക്കെതിരെ കോൺഗ്രസ് മത്സരിപ്പിക്കുന്നത് മുൻ ആം ആദ്മി പാർട്ടി നേതാവ് അൽക ലാംബയെ. അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായ അൽക, ആം ആദ്മി പാർട്ടിയുടെ ശക്തികേന്ദ്രമായ കൽക്കാജിയിലാണ് മത്സരത്തിനിറങ്ങുന്നത്.
കോൺഗ്രസ് പ്രവർത്തകയായിരുന്ന അൽക 2013ലാണ് ആം ആദ്മി പാർട്ടിയിൽ ചേർന്നത്. വക്താവായും പ്രചാരകയായും പ്രവർത്തിച്ചു. 2015ല്‍ ചാന്ദ്‌നി ചൗക്കില്‍ നിന്ന് എ.എ.പി ടിക്കറ്റില്‍ വിജയിച്ചു. 2019ൽ പാർട്ടി വിട്ടു. 2002ൽ അൽക അഖിലേന്ത്യ മഹിള കോൺഗ്രസ് ജനറൽ സെക്രട്ടറിയായി.
ന്യൂഡൽഹി: ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിൽ ആം ആദ്മി പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആം ആദ്മി പാർട്ടിയെ ആപ്ഡാ (ദുരന്തം) എന്നാണ് മോദി തന്‍റെ പ്രസംഗത്തിൽ വിളിച്ചത്. ഈ ‘ദുരന്തം’ നമ്മൾ സഹിക്കില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി, കാര്യങ്ങൾ മാറുമെന്നും പറഞ്ഞു. ഇതാണ് രാജ്യത്തിന്‍റെ തലസ്ഥാനം, ഇവിടെ നല്ല ഭരണം ലഭിക്കുകയെന്നത് ജനങ്ങളുടെ അവകാശമാണ്. എന്നാൽ കഴിഞ്ഞ 10 വർഷമായി ഡൽഹി ഒരു വലിയ ആ്പഡയുടെ (ദുരന്തത്തിന്‍റെ) പിടിയിലാണ് -മോദി വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.