ന്യൂഡൽഹി: കേന്ദ്ര സർക്കാറിെൻറ കർഷകവിരുദ്ധ നിയമത്തിനെതിരെ കർഷകസംഘടനകളുടെ ഏകോപനസമിതി ഒാൾ ഇന്ത്യ കിസാൻ സംഘർഷ് കോഒാഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ച ദേശവ്യപക കർഷക പ്രതിഷേധം വ്യാഴാഴ്ച നടക്കും. വിവിധ പ്രദേശങ്ങളിൽ റോഡ്, റെയിൽ ഗതാഗതം തടസ്സപ്പെടുത്തുമെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി.
വ്യാഴാഴ്ചയിലെ പ്രതിഷേധത്തിന് പിന്നാലെ നവംബർ 26നും 27നുമായി ഡൽഹി ചേലാ മാർച്ചും കർഷക സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹി മാർച്ചിൽ പഞ്ചാബിൽനിന്ന് മാത്രം 40,000 കർഷകർ പെങ്കടുക്കും. വ്യാഴാഴ്ച നടക്കുന്ന രാജ്യവ്യാപക കർഷക സമരത്തിന് െഎ.എൻ.ടി.യു.സി, എ.െഎ.ടി.യു.സി, എച്ച്.എം.എസ്.സി.െഎ.ടി.യു, എ.െഎ.യു.ടി.യു.സി തുടങ്ങി 10 തൊഴിലാളി യൂനിയനുകൾ ഉൾപ്പെട്ട സംയുക്തവേദി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ, പുതിയ കർഷകനിയമവുമായി ബന്ധപ്പെട്ട് രാഷ്ട്രപതിയെ കാണാൻ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങും കോൺഗ്രസ് എം.എൽ.എമാരും ബുധനാഴ്ച ഡൽഹി രാജ്ഘട്ടിൽ ധർണ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.