ന്യൂഡൽഹി: രാജ്യത്ത് നിർമിക്കുന്ന എല്ലാ പുതിയ ദേശീയപാതകളിലും ഹെലിപാഡ് ഒരുക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഹെലിപാഡുകൾ വരുന്നതോടെ അടിയന്തരഘട്ടങ്ങളിൽ ആളുകളെ പെട്ടന്ന് ഒഴിപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടന്ന വ്യോമയാന മന്ത്രാലയ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പുതിയ ദേശീയപാതകളിൽ ഹെലിപാഡ് സൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗതവകുപ്പുമായി ഞങ്ങൾ ചർച്ച നടത്തിയിട്ടുണ്ട്. അടിയന്തരഘട്ടങ്ങളിൽ ആളുകളെ ഒഴിപ്പിക്കുന്നതിനായി ഹെലിപാഡ് സൗകര്യം സഹായിക്കും.' -ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
കോവിഡിന് മുമ്പ് ഇന്ത്യയിലെ റെക്കോർഡ് യാത്രക്കാരുടെ എണ്ണം ഏകദേശം നാലുലക്ഷമായിരുന്നെന്നും എന്നാൽ ഈ വർഷം രണ്ടുതവണ ആ റെക്കോർഡ് തിരുത്തിയെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ അസം, പശ്ചിമ ബംഗാൾ, ഡൽഹി, പഞ്ചാബ് സർക്കാറുകളോട് എയർ ടർബൈൻ ഇന്ധനത്തിന്‍റെ വാറ്റ് കുറക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.