ചീഫ്​ ജസ്​റ്റിസിനെതി​രായ പരാതി: യുവതിയെ സഹായിച്ചത്​ പ്രശാന്ത്​ ഭൂഷനെന്ന്​ അഭിഭാഷകൻ

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയി​െക്കതിരായ ലൈംഗിക പരാതിയിൽ യുവതിക്ക്​ സഹായം നൽകിയ ത്​ പ്രശാന്ത്​ ഭൂഷനാണെന്ന്​ ആരോപണം. അഭിഭാഷകൻ എം.എൽ ശർമ്മയാണ്​ ആരോപണവുമായി രംഗത്തെത്തിയത്​​.

ചീഫ്​ ജസ്​റ്റിസ്​ അധ്യക്ഷനായ ബെഞ്ചിന്​ മുമ്പാകെയായിരുന്നു എം.എൽ ശർമ്മയുടെ പരാമർശം. ഇക്കാര്യം മറ്റേതെങ്കിലും ബെഞ്ചിന്​ മു​മ്പാകെ ഉന്നയിക്കാൻ ചീഫ്​ ജസ്​റ്റിസ്​ അഭിഭാഷകന്​ നിർദേശം നൽകി. ചീഫ്​ ജസ്​റ്റിസിനെതിരെ പരാതി നൽകിയ യുവതി കഴിഞ്ഞ ദിവസം കോടതി നിയോഗിച്ച അന്വേഷണസംഘത്തിന്​ മുമ്പാകെ ഹാജരായി മൊഴി നൽകിയിരുന്നു.

ജസ്​റ്റിസ്​ എസ്​.എ ബോബ്​ഡെ, ഇന്ദുമൽഹോത്ര, ഇന്ദിര ബാനർജി എന്നിവർക്ക്​ മുമ്പാകെയാണ്​ ഹാജരായത്​. ഏകദേശം മൂന്ന്​ മണിക്കൂർ നേരം സമിതിക്ക്​ മുന്നിൽ യുവതി മൊഴി നൽകിയെന്നാണ്​ റിപ്പോർട്ടുകൾ.

Tags:    
News Summary - On Allegations Against Chief Justice-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.