ബാബരി ഭൂമി തർക്കം; മുസ്​ലിം വ്യക്​തിനിയമ ബോർഡ്​ അടിയന്തര യോഗം വിളിച്ചു

ലഖ്​നോ: ബാബരി മസ്​ജിദ്​ ഭൂമി തർക്ക കേസ്​ ചർച്ച ചെയ്യാൻ അഖിലേന്ത്യ മുസ്​ലിം വ്യക്​തി നിയമബോർഡ്​ അടിയന്തര പ് രവർത്തന സമിതി യോഗം വിളിച്ചു.

സമിതിയിലെ 51 അംഗങ്ങളും യോഗത്തിനെത്തുമെന്നണ്​ പ്രതീക്ഷിക്കുന്നത്​. സുന്നി സെൻട്രൽ വഖഫ്​ ബോർഡ്​ പ്രതിനിധിയും യോഗത്തിൽ പ​ങ്കെടുക്കുമെന്നാണ്​ കരുതുന്നത്​.

സുപ്രീംകോടതി നിർദേശ പ്രകാരം മാർച്ച്​ 13ന്​ ജസ്​റ്റിസ്​ എഫ്​.എം ഇബ്രാഹിം ഖലീഫുല്ലയുടെ അധ്യക്ഷതയിൽ മധ്യസ്​ഥ സമിതി ചേർന്നിരുന്നു.

മാർച്ച്​ എട്ടിന്​ സുപ്രീംകോടതിയാണ്​ മധ്യസ്​ഥ സമിതിയുടെ നിരീക്ഷണത്തിൽ കേസ്​ ചർച്ച ചെയ്യാൻ തീരുമാനിച്ചത്​. യു.പിയി​ലെ ഫൈസാബാദിൽ മധ്യസ്​ഥ ചർച്ചക്കുള്ള നടപടികൾ ഒരുക്കണമെന്നും അതിനുള്ള സൗകര്യങ്ങൾ സംസ്​ഥാന സർക്കാർ നൽകണമെന്നും ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയ്​ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച്​ ഉത്തരവിട്ടിരുന്നു.

Tags:    
News Summary - ALMPLB Calls Emergency Meeting - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.