അൽവാർ: രാജസ്ഥാനിലെ അൽവാർ ജില്ലയിൽ മുസ്ലിം കുടുംബത്തിെൻറ 51 പശുക്കളെ പൊലീസ് ബലംപ്രയോഗിച്ച് ഗോശാലയിലേക്ക് മാറ്റി. ഗോരക്ഷക ഗുണ്ടകൾ നൽകിയ പരാതിയനുസരിച്ച് പൊലീസ് പ്രവർത്തിക്കുകയായിരുന്നുവെന്ന് പശുക്കളുടെ ഉടമയായ സുബ്ബു ഖാൻ പറഞ്ഞു.
സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് പൊലീസിെൻറ വാദം. എന്നാൽ, ദിവസങ്ങൾ മുമ്പു നടന്ന സംഭവത്തിൽ ഇൗ കുടുംബത്തെ ൈകയൊഴിയുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചത്. 10 ദിവസമായി കാലികളെ തിരിച്ചുകിട്ടാനുള്ള കഠിന യത്നത്തിലാണ് സുബ്ബു ഖാൻ. പശുക്കൾക്കുവേണ്ടി സബ് ഡിവിഷനൽ മജിസ്ട്രേറ്റിേൻറതടക്കമുള്ള ഒാഫിസുകളിലേക്ക് നെേട്ടാട്ടമോടുകയാണ് ഇദ്ദേഹം. പശുക്കളുടെ 17 കിടാങ്ങൾ പാൽ കിട്ടാതെ തളർന്ന നിലയിലാണ്. കൃഷ്ണഘർ പൊലീസ് സ്റ്റേഷനിലും മജിസ്ട്രേറ്റിെൻറ ഒാഫിസിലും സത്യവാങ്മൂലം നൽകിയെങ്കിലും നടപടിയെടുത്തിട്ടില്ല. പശുവിെൻറ പേരിൽ ഗോരക്ഷക ഗുണ്ടകൾ പെഹ്ലു ഖാനെ മർദിച്ചുകൊന്ന് ആറു മാസം പിന്നിടവെയാണ് പുതിയ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.