ന്യൂഡൽഹി: കാർഷിക ബില്ലിനെതിരെ കർഷക പ്രതിഷേധം കനക്കവേ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും തമ്മിലുള്ള പോര് മുറുകുന്നു. കാർഷിക ബിൽ പാസാക്കുന്ന ഡ്രാഫ്റ്റിങ് കമ്മറ്റിയിൽ അമരീന്ദർ ഉണ്ടായിരുന്നെന്നും പഞ്ചാബ് മുഖ്യമന്ത്രിയുടേത് ഇരട്ടത്താപ്പ് നിലപാടാണെന്നുമുള്ള കെജ്രിവാളിൻെറ പ്രതികരണത്തോട് അമീരന്ദർ സിങ് രൂക്ഷമായ ഭാഷയിൽ തിരിച്ചടിച്ചു.
''കാർഷിക ബിൽ ഒരു യോഗത്തിലും ചർച്ച ചെയ്തിട്ടില്ല. നിങ്ങളുടെ ആവർത്തിച്ചുള്ള നുണകൾ ഒരുമാറ്റവും വരുത്തില്ല. എനിക്ക് ഇരട്ടത്താപ്പുണ്ടെന്ന് ബി.ജെ.പിക്ക് ആരോപിക്കാനാവില്ല. കാരണം എനിക്ക് നിങ്ങളെപ്പോലെ ബി.ജെ.പിയുമായി ബന്ധമില്ല. എല്ലാത്തിനുമുപരി അവർക്ക് നിങ്ങളുമായുള്ള ബന്ധം മറച്ചുവെക്കേണ്ടതുണ്ട്'' -അമരീന്ദർ സിങ് ട്വീറ്റ് ചെയ്തു.
കർഷക പ്രക്ഷോഭം ഹൈജാക്ക് ചെയ്യാനുള്ള ശ്രമമാണ് കെജ്രിവാൾ നടത്തുന്നതെന്നും ഭീരുവായ നേതാവാണ് അദ്ദേഹമെന്നും അമരീന്ദർ മെറ്റാരു ട്വീറ്റിൽ ആരോപിച്ചു. താനൊരു കേസിലും പെട്ടിട്ടില്ലെന്നും കർഷകർ താങ്കളുടെ നാടകങ്ങളിൽ വീഴില്ലെന്നും അമരീന്ദർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.