ന്യൂഡൽഹി: പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അമരീന്ദർ ഇന്ന് ഡോവലിനേയും കണ്ടത്. അമരീന്ദർ ബി.ജെ.പിയിലെത്തുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അമിത് ഷാ, അജിത് ഡോവൽ എന്നിവരുമായുള്ള കൂടിക്കാഴ്ച.
ബുധനാഴ്ച രാത്രി അമിത് ഷായുമായി ഒരു മണിക്കൂറോളം അമരീന്ദർ സിങ് ചർച്ച നടത്തിയിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാക്കളായ അംബിക സോണി, കമൽനാഥ് എന്നിവർ അമരീന്ദറിനെ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്.
ചൊവ്വാഴ്ച ഡൽഹിയിലെത്തിയപ്പോൾ ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന വാർത്തകൾ അമരീന്ദർ നിഷേധിച്ചിരുന്നു. പിന്നീട് ബുധനാഴ്ച രാത്രി അമിത് ഷായുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയായിരുന്നു. കർഷക പ്രതിഷേധത്തെ കുറിച്ച് ചർച്ച ചെയ്യാനാണ് അമിത് ഷായെ കണ്ടതെന്നാണ് അമരീന്ദറിന്‍റെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.