സിദ്ദുവിനെ പേടിച്ച്​ ഓടില്ല; നിയമസഭയിലേക്ക്​ പട്യാലയിൽനിന്ന്​ മത്സരിക്കുമെന്ന്​ അമരീന്ദർ സിങ്​

പാട്യാല: വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ പട്യാല മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്​ പ്രഖ്യാപിച്ചു. 'ഞാൻ പട്യാലയിൽ നിന്ന് മത്സരിക്കും. പട്യാല 400 വർഷമായി ഞങ്ങളോടൊപ്പമുണ്ട്. സിദ്ദു കാരണം ഞാൻ അത് ഉപേക്ഷിക്കാൻ പോകുന്നില്ല' -ക്യാപ്റ്റൻ സിങ്​ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

സിങ്ങിന്‍റെ കുടുംബത്തിന്‍റെ ശക്തികേന്ദ്രമാണ് പട്യാല. നാല്​ തവണ അമരീന്ദറും ഒരു തവണ അദ്ദേഹത്തിന്‍റെ ഭാര്യ പ്രണീത് കൗറും ഈ സീറ്റിൽനിന്ന് വിജയിച്ചു. ഇദ്ദേഹത്തിന്‍റെ പിതാവ് മഹാരാജ സർ യാദവീന്ദർ സിങ്​ പട്യാല നാട്ടുരാജ്യത്തിലെ അവസാനത്തെ മഹാരാജാവായിരുന്നു.

നവംബർ ആദ്യം പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പേരിൽ സ്വന്തം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുകയും സംസ്ഥാനത്തെ 117 നിയമസഭാ സീറ്റുകളിലും തങ്ങൾ മത്സരിക്കുമെന്നും അമരീന്ദർ അറിയിച്ചിരുന്നു.

കോൺഗ്രസ്​ അധ്യക്ഷൻ സിദ്ദു എവിടെ മത്സരിച്ചാലും നേരിടുമെന്ന്​ അമരീന്ദർ സിങ്​ വ്യക്തമാക്കിയിരുന്നു. മുൻ ക്രിക്കറ്റ് താരമായ നവജ്യോത് സിദ്ദുവുമായുള്ള തർക്കത്തിനൊടുവിലാണ് ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന് മുഖ്യമന്ത്രി പദം ഒഴിയേണ്ടിവന്നത്.

Tags:    
News Summary - Amarinder Singh to contest from Patiala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.