മുംബൈ: ലണ്ടനിൽനിന്ന് മുംബൈയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ പുകവലിച്ചത് തടഞ്ഞതിന് അക്രമാസക്തനായ യാത്രക്കാരനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യൻ വംശജനായ അമേരിക്കൻ പൗരൻ രത്നാകർ ദ്വിവേദിയാണ് (37) അറസ്റ്റിലായത്. എയർ ഇന്ത്യ ജീവനക്കാർ ഇയാളെ പൊലീസിന് കൈമാറുകയായിരുന്നു.
വിമാനം പറക്കുന്നതിനിടെ ശുചിമുറിയിൽ കയറി ദ്വിവേദി പുകവലിച്ചു. അലാറം മുഴങ്ങിയതോടെ എയർഹോസ്റ്റസുമാർ സിഗരറ്റ് പിടിച്ചുവാങ്ങി. ഇതോടെ ദ്വിവേദി അക്രമാസക്തനായി. പൈലറ്റ് രേഖാമൂലം താക്കീത് നൽകിയപ്പോൾ ഒന്നടങ്ങിയെങ്കിലും വീണ്ടും അക്രമാസക്തനായ ദ്വിവേദി വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചു. തുടർന്ന് മറ്റു യാത്രക്കാരും ജീവനക്കാരും ചേർന്ന് കീഴ്പ്പെടുത്തി കൈകാലുകൾ കെട്ടിയിട്ടു.
ഇതോടെ തലയിടിച്ച് സ്വയം പരിക്കേൽപിക്കാൻ ശ്രമിച്ചു. വിമാനത്തിലുണ്ടായിരുന്ന ഡോക്ടറുടെ സഹായത്തോടെ ഇൻജക്ഷൻ നൽകിയെങ്കിലും അടങ്ങിയില്ല. ലഹരിയാണോ മാനസിക പ്രശ്നങ്ങളാണോ അക്രമാസക്തനാവാൻ കാരണമെന്ന് വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.