ഇട്ടനഗര്‍: അരുണാചൽ പ്രദേശിൽ സംഘർഷം പടരുന്നു. പൊലീസ് വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. തലസ്ഥാന നഗരമായ ഇട്ടന ഗറിൽ പ്രതിഷേധക്കാർ ഉപമുഖ്യമന്ത്രി ചൗന മെയിെൻറ വീടിന് തീയിടുകയും ജില്ല കമീഷണറുടെ വീട് ആക്രമിക്കുകയും ചെയ്തു.
സംഘർഷത്തെ തുടർന്ന് ഞായറാഴ്ച രാവിലെതന്നെ ചൗന നംസായി ജില്ലയിലേക്ക് പോയതിനാൽ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. അതേസമയം, അക്രമത്തിൽ വീടിന് കേടു സംഭവിച്ചു. വീട് ആക്രമിച്ച ജനക്കൂട്ടത്തിന് നേർക്ക് പൊലീസ് നടത്തിയ വെടിവെപ്പിലാണ് യുവാവ് മരിച്ചത്. സംഘർഷങ്ങളിൽ പൊലീസ് കമീഷണർക്ക് പരിക്കേറ്റു. ക്രമസമാധാന പാലനത്തിനായി സൈന്യത്തെ വിളിച്ചിട്ടുണ്ട്. ജില്ലയിൽ കർഫ്യൂ പ്രഖ്യാപിച്ചു. സംഘർഷം രൂക്ഷമായതിനെ തുടർന്ന് നഗരത്തിൽ സൈന്യം ഫ്ലാഗ് മാർച്ച് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.