പട്ന: ബിഹാറിൽ ബി.ജെ.പിയുടെ സ്റ്റാർ കാമ്പയിനറാകാനൊരുങ്ങി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പാർട്ടിയുടെ മിക്ക എം.എൽ.എ സ്ഥാനാർഥികൾക്കും ആദിത്യനാഥ് പ്രചാരണത്തിനെത്തണമെന്നാണ് ആഗ്രഹമെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞാൽ ബിഹാർ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബി.ജെ.പിക്കായി ഏറ്റവും സജീവമാകുക ആദിത്യനാഥാണെന്നാണ് പാർട്ടി സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നത്.
മോദി 12 റാലികളിൽ പങ്കെടുക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. യോഗി ആദിത്യനാഥ് 18 മുതൽ 22 വരെ റാലികളിൽ പങ്കടുക്കും. 30 സ്റ്റാർ കാമ്പയിനർമാരുടെ ലിസ്റ്റാണ് ബി.ജെ.പി പുറത്ത് വിട്ടത്.
ഒക്ടോബർ 20ന് രാംഗ്രാഹ് മണ്ഡലത്തിലാവും യോഗി ആദിത്യനാഥ് പ്രചാരണത്തിന് തുടക്കം കുറിക്കുക. 21ന് മൂന്ന് റാലികളിൽ അദ്ദേഹം പങ്കെടുക്കും. ജാമി, താരി, പാലിയഗഞ്ച് എന്നിവടങ്ങളിലാവും റാലികൾ നടത്തുകയെന്ന് യോഗിയുടെ മാധ്യമ ഉപദേഷ്ടാവ് മൃതുഞ്ജയ ജാ പറഞ്ഞു.
യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വൻ ഡിമാൻഡാനുള്ളതെന്ന് പാർട്ടി സംസ്ഥാന പ്രസിഡൻറ് സഞ്ജയ് ജയ്സ്വാൾ പറഞ്ഞു. ജെ.ഡി.യു നേതാക്കളും അദ്ദേഹത്തെ പ്രചാരണത്തിനെത്തിക്കാൻ ആവശ്യപ്പെടുന്നുണ്ടെന്നും ജയ്സ്വാൾ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.