ഗാന്ധിനഗർ: വേനൽക്കാലത്ത് ആവശ്യകത വർധിച്ചതോടെ ചെറുനാരങ്ങയുടെ വില കുത്തനെ ഉയരുകയാണ്. ഉത്പാദനത്തിലെയും വിതരണത്തിലെയും കുറവ് മൂലം കിലോക്ക് 200 രൂപ വരെ വിലയുയർന്ന ചെറുനാരങ്ങ ഇപ്പോൾ വിവാഹ സമ്മാനമായി വരെ മാറിയെന്നാണ് ഗുജറാത്തിൽ നിന്നുള്ള വാർത്ത സൂചിപ്പിക്കുന്നത്. ഗുജറാത്തിലെ രാജ്‌കോട്ടിൽ നടന്ന വിവാഹചടങ്ങിൽ വരന് വിവാഹസമ്മാനമായി ബന്ധുക്കൾ നൽകിയത് ചെറുനാരങ്ങകളാണ്.
വരന് ബോക്സുകൾ നിറയെ ചെറുനാരങ്ങ സമ്മാനിക്കുന്ന ബന്ധുക്കളുടെ ചിത്രം സമൂഹമാധ്യമങ്ങളിലും വൈറലായിട്ടുണ്ട്. സംസ്ഥാനത്ത് ചെറുനാരങ്ങയുടെ വില കുത്തനെ കൂടിയിട്ടുണ്ടെന്നും ഈ സീസണിൽ ചെറുനാരങ്ങക്ക് ആവശ്യകത കൂടുതലുള്ളതിനാലാണ് നാരങ്ങ സമ്മാനിച്ചതെന്ന് വരന്റെ ബന്ധുവായ ദിനേശ് പറഞ്ഞു.
വേനൽക്കാലവും റംസാനും ഒരുമിച്ചുവന്നതോടെ ചെറുനാരങ്ങയുടെ ആവശ്യക്കാർ വർധിച്ചതും വിപണിയിൽ ചെറുനാരങ്ങ കിട്ടാനില്ലാത്തതുമാണ് വിലക്കയറ്റത്തിന് കാരണമായി മൊത്തക്കച്ചവടക്കാർ പറയുന്നത്. വേനൽക്കാലത്തിന്‍റെ ആരംഭത്തിൽ തന്നെ ചെറുനാരങ്ങയുടെ വില ഉയർന്നത് ഉപയോക്താക്കളെയും ആശങ്കപ്പെടുത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.